കോവിഡ്​: പ്രധാനമന്ത്രി ഇന്ന്​ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്​ച നടത്തും

ന്യൂഡൽഹി: കോവിഡ്​ സാഹചര്യം വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്​ച നടത്തും. ചൊവ്വാഴ്​ച ഓൺലൈനായിട്ടാകും അവലോകന യോഗം. കോവിഡ്​ കേസുകളുടെ പ്രതിദിന വർധനവിനുള്ള കാരണങ്ങളും സ്വീകരിക്കേണ്ട നടപടികളും യോഗത്തിൽ ചർച്ചയാകും.

കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകാൻ ഉത്തർപ്രദേശ്​, പഞ്ചാബ്​, ഹിമാചൽ പ്രദേശ്​ എന്നീ സംസ്​ഥാനങ്ങളിലേക്ക്​ ഉന്നത കേന്ദ്ര സംഘത്തെ അയക്കാൻ തീരുമാനിച്ചു.

രണ്ട്​ ഘട്ടങ്ങളിലായാണ്​ പ്രധാനമന്ത്രിയുടെ അവലോകന യോഗം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്​. 10.30ന്​ തുടങ്ങുന്ന യോഗത്തി​െൻറ ആദ്യ സെഷനിൽ രോഗബാധ രൂക്ഷമായ എട്ട്​ സംസ്​ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കാണും. ശേഷം എല്ലാ സംസ്​ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുമായി കോവിഡ്​ വാക്​സിൻ ലഭ്യമാക്കുന്നത്​ സംബന്ധിച്ച കാര്യങ്ങളിൽ ചർച്ച നടത്തും.

തിങ്കളാഴ്​ച രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 91.3 ലക്ഷമായി ഉയർന്നിരുന്നു. ഡൽഹി, കേരളം, മഹാരാഷ്​ട്ര സംസ്​ഥാനങ്ങളിലാണ്​ ഇപ്പോൾ പ്രതിദിനം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട്​ ചെയ്യപ്പെടുന്നത്​.

ഹിമാചൽ പ്രദേശ്​, പഞ്ചാബ്​, ഹരിയാന, ഗുജറാത്ത്​, മണിപ്പൂർ എന്നീ സംസ്​ഥാനങ്ങളിൽ കോവിഡ്​ കേസുകളുടെ എണ്ണം വർധിക്കുന്നത്​ ആശങ്കക്കിടയാക്കുന്നുണ്ട്​.

Tags:    
News Summary - Narendra Modi to hold meeting with chief ministers of various states over COVID situation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.