പ്രധാനമന്ത്രിയുടെ ​പ്രസംഗം പബ്ലിസിറ്റി സ്​റ്റണ്ട്​ -രാഹുൽ

ന്യൂഡൽഹി: ​ഗോസംരക്ഷക ഗുണ്ടകൾ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നറിയിപ്പ്​ കണ്ണിൽ പൊടിയിടലാണെന്നും പബ്ലിസിറ്റി സ്​റ്റണ്ടാണെന്നും കോൺഗ്രസ്​. മോദിയുടെ പരാമർശം സ്വീകാര്യ​മല്ലെന്ന്​ കോൺഗ്രസ്​ വൈസ്​ പ്രസിഡൻറ്​ രാഹുൽ ഗാന്ധി പറഞ്ഞു. ‘പ്രധാനമന്ത്രി​യുടേത്​ വെറും വാക്കാണ്​. ഒരു നടപടിയുമുണ്ടാകില്ലെന്നാണ്​ ഇതി​നർഥം’ ^രാഹുൽ ട്വീറ്റ്​ ചെയ്​തു. മോദിയുടെ വാക്കുകൾ വിശ്വസിക്കണമെങ്കിൽ പ്രതികളെ ശിക്ഷിക്കണമെന്ന്​ കോൺഗ്രസ്​ വക്​താവ്​ ഗുലാം നബി ആസാദ്​ പറഞ്ഞു.

Tags:    
News Summary - narendra modi speech is publicity stunt-rahul gandhi india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.