ദൈർഘ്യമേറിയ, നീണ്ട മീറ്റിങ്ങുകൾക്ക് ഇനി കഫേയിൽ പോയിരിക്കാമെന്നു കരുതണ്ട. മണിക്കൂറിന് ആയിരം രൂപയാണ് ബംഗളൂരുവിലെ ഒരു കഫേ മീറ്റിങ്ങുകൾക്ക് നിശ്ചയിച്ചിരിക്കുന്നത്. ബംഗളൂരു നിവാസിയായ ശോഭിത് ബക്ലിവാൾ തന്‍റെ എക്സ് അക്കൗണ്ടിൽ കഫേ നോട്ടീസിന്‍റെ ചിത്രം പങ്കുവച്ചതോടെ നോട്ടീസ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു.
ബംഗളൂരു നഗരം റിമോട്ട് വർക്കിംങ്, നീണ്ട കോഫി സംഭാഷണങ്ങൾ എന്നിവയ്ക്കൊക്കെ പേരുകേട്ടതാണ്. നഗരത്തിലെ പല കഫേകളും ഹോട്ടലുകളും പലപ്പോളും അനൗപചാരിക മീറ്റിംഗ് ഇടങ്ങളായി മാറുന്നുമുണ്ട്. ഇത് ഹോട്ടൽ നടത്തിപ്പുകാർക്ക് പക്ഷേ പണിയാണ്. കൂടുതൽ ഓർഡർ വരില്ല, മേശകൾ ഫ്രീയാകില്ല, പുതിയ കസ്റ്റമേർസിന് ഇരിക്കാൻ സ്ഥലമില്ല, എന്നിങ്ങനെ കഫേ നടത്തിപ്പുകാർക്ക് ഇത്തരം കോർപറേറ്റ്, അനൗദ്യോഗിക മീറ്റിങ്ങുകൾ ഒട്ടും ലാഭകരമല്ല. അതുകൊണ്ടാണ് നഗരത്തിലെ ഒരു കഫേ മീറ്റിങ്ങുകൾ നടത്താൻ പാടില്ലെന്നും, ഒരു മണിക്കൂറിന് 1000 രൂപ നിരക്കിൽ ദൈർഘ്യമേറിയ മീറ്റിങ്ങുകൾക്ക് നിരക്കും നിശ്ചയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.