ന്യൂഡൽഹി: കേരള ഹൈകോടതിയിലെ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ പരാമർശങ്ങൾക്കെതിരെ അസാധാരണ ഭീഷണിയുമായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബി.സി.ഐ).
സ്ഥാപനപരമായ സന്തുലനവും, പൊതുജന വിശ്വാസവും അട്ടിമറിക്കുന്ന ഗുരുതരമായ ക്രമക്കേടുകളിൽ ഏർപ്പെടുന്ന ജഡ്‌ജിമാരുടെ സ്ഥലംമാറ്റം ആവശ്യപ്പെട്ട് സംയുക്ത പ്രക്ഷോഭം നടത്തുമെന്നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് അയച്ച കത്തിൽ ബി.സി.ഐ അധ്യക്ഷൻ മനൻ കുമാർ മിശ്രയുടെ ഭീഷണി. രാജ്യത്തെ അഭിഭാഷകരുടെയും നിയമ വിദ്യാഭ്യാസത്തിന്‍റെയും ഔദ്യോഗിക റെഗുലേറ്ററായ ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടുമെന്ന ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ജനുവരി 23ന് നൽകിയ താക്കീതാണ് കൗൺസിലിനെ രോഷം കൊള്ളിച്ചത്.
സംസ്ഥാന ബാർ കൗൺസിൽ തെരഞ്ഞെടുപ്പിൽ നോമിനേഷൻ ഫീസ് 5000 രൂപയിൽ നിന്ന് 1.25 ലക്ഷം രൂപയായി ഉയർത്തിയ ബി.സി.ഐയുടെ തീരുമാനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പ്രസ്തുത പരാമർശം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.