മോദി ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ; ചോദ്യങ്ങൾക്ക് മറുപടി നൽകിയത് അമിത് ഷാ

ന്യൂഡൽഹി: പ്രധാനമന്ത്രിയായതിന് ശേഷം നരേന്ദ്രമോദി ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിലെത്തി. ഡൽഹിയിലെ ബി.ജെ.പി ആസ ്ഥാനത്ത് അധ്യക്ഷൻ അമിത് ഷാക്കൊപ്പമാണ് മോദി എത്തിയത്. വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക് ക് മറുപടി പറയാൻ മോദി തയ്യാറായില്ല. പാർട്ടി തലവൻ അമിത് ഷാ മറുപടി പറയുമെന്നും അദ്ദേഹം എല്ലാ കാര്യങ്ങളിലും ഞങ്ങളു ടെ ചീഫ് ആണെന്നും പറഞ്ഞ് മോദി ചോദ്യത്തെ വഴി തിരിച്ചുവിട്ടു. പിന്നീടും മോദിയോട് ചോദിച്ച ചോദ്യങ്ങൾക്ക് അമിത് ഷാ ത ന്നെയാണ് മറുപടി പറഞ്ഞത്. .

മോദി സർക്കാറിൻെറ നേട്ടങ്ങളാണ് അമിത് ഷാ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത് . മോദി ഭരണം വീണ്ടും വരണമെന്ന് ജനം ആഗ്രഹിക്കുന്നതായി അമിത് ഷാ വ്യക്തമാക്കി. അമിത് ഷായുടെ വാർത്താ സമ്മേളനത്തിന് പിന്നാലെ മോദി സംസാരിച്ചു. രാജ്യത്ത് വീണ്ടും ബി.ജെ.പി അധികാരത്തിലെത്തുമെന്ന് സൂചിപ്പിക്കുന്നതായിരുന്നു മോദിയുടെ വാക്കുകൾ. തെരഞ്ഞെടുപ്പ് സമയങ്ങളിൽ ഐ.പി.എൽ ടൂർണമ​​​​​​​​​െൻറ് രാജ്യത്ത് നടത്താൻ സാധിച്ചിരുന്നില്ല. സർക്കാറിന് കഴിവുണ്ടെങ്കിൽ തെരഞ്ഞെടുപ്പും ഐ.പി.എല്ലും ഒരേസമയം നടത്താൻ കഴിയും. റാംസാൻ, സ്കൂൾ പരീക്ഷ എന്നിവയും സമാധാനപരമായി നടക്കുന്നു. അഞ്ചു വർഷം പൂർത്തിയാക്കിയ സർക്കാർ വീണ്ടും അധികാരത്തിലെത്തുന്നത് അപൂർവമായി സംഭവിക്കുന്നതാണ്. രാജ്യത്ത് വളരെക്കാലത്തിനുശേഷം ഇത് വരികയാണ്. രണ്ടാം തവണയും ഞങ്ങളുടെ ഗവൺമ​​​​​​​​​െൻറ് ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരും- മോദി പറഞ്ഞു.മോദി വാർത്താ സമ്മേളനം വിളിച്ച അതേസമയം തന്നെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയും വാർത്താ സമ്മേളനത്തിനെത്തി.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയാത്ത 120 ലോക്സഭാ സീറ്റുകളിൽ വിജയിക്കലായിരുന്നു ഞങ്ങളുടെ ലക്ഷ്യമെന്ന് അമിത് ഷാ വ്യക്തമാക്കി. ഇത്തവണ മികച്ച ഫലം ലഭിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. 'ഫിർ ഏക് ബാർ മോദി സർകാർ' എന്ന മുദ്രാവാക്യം ജനങ്ങളിൽ നിന്ന് ഉയർന്നുവന്നതാണ്. മോദി സർക്കാർ അധികാരം നിലനിർത്തുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. വലിയൊരു ഭൂരിപക്ഷത്തോടെ ഞങ്ങൾ അധികാരത്തിലെത്തുമെന്നും അമിത് പറഞ്ഞു.

കഴിഞ്ഞ ഒന്നര വർഷത്തിനിടെ പശ്ചിമബംഗാളിൽ 80 ബി.ജെ.പി പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ഇതിനെക്കുറിച്ച് മുഖ്യമന്ത്രി മമതാ ബാനർജി എന്തു പറയുന്നു? പശ്ചിമബംഗാളിൽ മാത്രമായി പോളിങ് അക്രമങ്ങൾ എന്തുകൊണ്ടാണ്? പശ്ചിമബംഗാളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവെച്ചു. ഒഡീഷയിലും ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സീറ്റ് നില മെച്ചപ്പെടുത്തും. മഹാരാഷ്ട്രയിലും മികവ് പുറത്തെടുക്കും.

വ്യാജ കേസിനെതിരായാണ് പ്രജ്ഞാ സിങ് ഠാക്കൂറിൻെറ സ്ഥാനാർതിത്വം. ഗാന്ധി വിരുദ്ധ പരാമർശത്തിൽ പാർട്ടി അവർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. 10 ദിവസത്തിനുള്ളിൽ മറുപടി നൽകാൻ ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. മറുപടി ലഭിച്ച ശേഷം പാർട്ടി അച്ചടക്ക സമിതി ഉചിതമായ നടപടിയെടുക്കുമെന്നും അമിത് ഷാ അറിയിച്ചു.

Tags:    
News Summary - narendra modi meets media first time- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.