അനുഗ്രഹം തേടി മോദി അദ്വാനിയെ കണ്ടു
ന്യൂഡൽഹി: പുതിയ സർക്കാർ രൂപീകരിക്കുന്നതിന് മുന്നോടിയായി മുതിർന്ന നേതാക്കളായ എൽ.കെ അദ്വാനിയുമായും മുരളി മന ോഹർ ജോഷിയുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായും കൂടികാഴ്ച നടത്തി. ഇരുവ രുടെയും വസതിയിലെത്തിയായിരുന്നു മോദിയുടെയും അമിത് ഷായുടെയും കൂടികാഴ്ച. പുതിയ സർക്കാർ രൂപീകരിക്കുന്നതിന് മുമ്പ് ഇരു നേതാക്കളുടെയും അനുഗ്രഹം വാങ്ങാനാണ് എത്തിയതെന്ന് മോദി അറിയിച്ചു.
രാജ്യത്തെ വിദ്യാഭ്യാസരംഗത്ത് പുരോഗതിയുണ്ടാക്കാൻ വലിയ പങ്കുവഹിച്ച ആളാണ് മുരളി മനോഹർ ജോഷി. ബി.ജെ.പിയെ ശക്തിപ്പെടുത്താൻ അഹോരാത്രം പ്രവർത്തിച്ച വ്യക്തയാണ് ജോഷിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മുരളി മനോഹർ ജോഷിക്കും എൽ.കെ അദ്വാനിക്കും ബി.ജെ.പി ഇക്കുറി സീറ്റ് നിഷേധിച്ചിരുന്നു. പ്രായാധിക്യം എന്ന കാരണം പറഞ്ഞാണ് ഇരുവരെയും ഒഴിവാക്കിയത്. എൽ.കെ അദ്വാനിയുടെ സിറ്റിങ് സീറ്റിൽ നിന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായാണ് മൽസരിച്ചത്. 5.57 ലക്ഷം വോട്ടുകൾക്കാണ് ഷാ ഗാന്ധിനഗറിൽ നിന്ന് ജയിച്ച് കയറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.