Posted On
date_range Updated On
date_range കോൺഗ്രസ് ബോഫോഴ്സ് ആരോപണ വിധേയൻെറ പേരിൽ വോട്ട് തേടണം -മോദി
ചായ്ബസ: ബോഫോഴ്സ് ആരോപണ വിധേയനായ രാജീവ്ഗാന്ധിയുടെ പേരിൽ വോട്ട് ചോദിക്കാൻ കോൺഗ്രസിന് മോദിയുടെ വെല്ലുവിളി. ഒ ന്നാം നമ്പർ അഴിമതിക്കാരനായാണ് രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചതെന്ന മോദിയുടെ പരാമർശം പ്രതിഷേധങ്ങൾക്ക് വഴിവെച്ചതിന് പിന്നാലെയാണ് അദ്ദേഹം വീണ്ടും രാജീവ് ഗാന്ധിയേയും ബോഫോഴ്സ് കേസിനേയും പരാമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. തിങ്കളാഴ്ച ജാർഖണ്ഡിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദി ബോഫോഴ്സ് കേസ് വീണ്ടും പരാമർശിച്ചത്.
ബോഫോഴ്സ് ആരോപണ വിധേയനായ രാജീവ്ഗാന്ധിയുടെ പേരിൽ കോൺഗ്രസ് വോട്ട് തേടണമെന്നും കഴിഞ്ഞ ദിവസം കണ്ണീരൊഴുക്കിയവരോടാണ് താൻ ഇക്കാര്യം പറയുന്നതെന്നും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.