ബംഗളൂരുവിൽ വൻ മയക്കുമരുന്ന്​ വേട്ട; 13കോടി രൂപയുടെ മയക്കുമരുന്ന്​ കടത്തിയത്​ ഫോ​േട്ടാ ഫ്രെയിമിലും ആൽബത്തിലും

ബംഗളൂരു: ബംഗളൂരു വിമാനത്താവളത്തിൽ 13 കോടി രൂപ വിലവരുന്ന മയക്കുമരുന്ന്​ കടത്ത്​ പിടികൂടി. ഫോ​േട്ടാ ഫ്രെയിമിലും ആൽബത്തിലും ഒളിപ്പിച്ച മയക്കുമരുന്ന്​ ബംഗളൂരു വിമാനത്താവളത്തിൽനിന്ന്​ ആസ്​ട്രേലിയ​യിലേക്ക്​ കടത്താനായിരുന്നു പദ്ധതി.

എന്നാൽ സംശയം ​തോന്നിയതിനെ തുടർന്ന്​ സിംഗപ്പൂരിൽവെച്ച്​ പാർസൽ ബംഗളൂരു വിമാനത്താവളത്തിലേക്കുതന്നെ തിരിച്ചയക്കുകയുമായിരുന്നുവെന്ന്​ 'ദ ഹിന്ദു' റിപ്പോർട്ട്​ ​ചെയ്​തു. ചെന്നെയിലെ സ്വകാര്യകമ്പനിയുടെ പേരിലായിരുന്നു പാർസൽ.

അന്താരാഷ്​ട്ര വിമാനത്താവളത്തിൽ നടന്ന ഏറ്റവും വലിയ മയക്കുമരുന്ന്​ വേട്ടയാണിതെന്നും അന്താരാഷ്​ട്ര വിപണിയിൽ ഇവക്ക്​ 13 കോടി രൂപ വിലവരുമെന്നും ഡയറക്​ടറേറ്റ്​ ഒാഫ്​ റവന്യൂ ഇൻറലിജൻസ്​ പറഞ്ഞു.

സിംഗപ്പൂരിൽനിന്ന്​ തിരിച്ചയച്ച പാർസലിൽ ആസ്​ട്രേലിയയിലെ ബന്ധുവിന്​ അയച്ച ഫോ​േട്ടാ, ആൽബം, വള, സ്വകാര്യ വസ്​തുക്കൾ തുടങ്ങിയവയെന്നായിരുന്നു വിവരം. എന്നാൽ കൂടുതൽ പരിശോധനയിൽ ഫോ​േട്ടാ ഫ്രെയിമിനകത്തും മറ്റുമായി 13കോടി രൂപയുടെ മയക്കുമരുന്ന്​ ഒളിപ്പിച്ചുവെച്ചതായി കണ്ടെത്തി.

Tags:    
News Summary - Narcotics worth Rs 13 crore seized at Bengaluru airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.