നാ​രാ​യ​ൺ റാ​ണെ കോ​ൺ​ഗ്ര​സ് വി​ടു​ന്നു

മുംബൈ: കോൺഗ്രസ് നേതാവ് നാരായൺ റാണെ ബി.ജെ.പിയിൽ ചേരുമെന്ന് സൂചന. റാണെയെ സ്വീകരിക്കുന്നതിൽ അനുകൂലമായാണ് ബി.ജെ.പി സംസ്ഥാന നേതാക്കൾ പാർട്ടി അധ്യക്ഷൻ അമിത് ഷായോട് പ്രതികരിച്ചത്. റാണെക്കൊപ്പം മക്കളായ നിതേഷ് റാണെയും നിലേഷ് റാണെയും ബി.ജെ.പിയിൽ ചേരുമെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. അമിത് ഷായുമായി കൂടിക്കാഴ്ചക്ക് റാണെ ഡൽഹിയിലാണുള്ളത്.

നഗരസഭ, ജില്ല പരിഷത്ത് തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടതിന് സംസ്ഥാന അധ്യക്ഷൻ അശോക് ചവാനെയാണ് റാണെ പ്രതിക്കൂട്ടിൽ നിർത്തിയത്. ചവാനെ മാറ്റണമെന്ന് റാണെ ആവശ്യപ്പെടുകയും ചെയ്തു. അശോക് ചവാ​െൻറ നേതൃത്വത്തെ പഴിച്ച് നിതേഷ് റാണെ പാർട്ടി പദവികളിൽനിന്ന് രാജിവെക്കുകയും ചെയ്തു. റാണെയുടെ ലക്ഷ്യം എം.പി.സി.സി അധ്യക്ഷ പദവിയാണെന്നും അതിനുള്ള സമ്മർദ തന്ത്രമാണ് ബി.ജെ.പിയിലേക്കെന്ന അഭ്യൂഹങ്ങളെന്നുമാണ് കോൺഗ്രസി​െൻറ പ്രതികരണം. 

Tags:    
News Summary - narayan rane will quit congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.