ന്യൂഡൽഹി: രാജ്യത്തെ റോഡുകൾക്കെല്ലാം മഹാത്മ ഗാന്ധിയുടെ േപരിടലായിരുന്നു ഒരുകാലത്തെ ട്രെൻഡ്. ഇന്നാണെങ്കിലോ, േപരുമാറ്റമാണ് കൊണ്ടുപിടിച്ച് നടക്കുന്നത്. ഒറ്റവർഷത്തിനിടെ പട്ടണങ്ങളും ഗ്രാമങ്ങളും ഉൾപ്പെടെ 25 എണ്ണത്തിെൻറ പേരുമാറ്റം നടന്നുകഴിഞ്ഞു. അതിനുള്ള പട്ടികയിൽ ഇനിയുമുണ്ട് ഒേട്ടറെ. മലപ്പുറത്തെ അരിക്കോട് അരീക്കോടാക്കാനുള്ള ശിപാർശ കേന്ദ്രം നേരത്തെ അംഗീകരിച്ചു.
പശ്ചിമ ബംഗാളിെൻറ പേര് ബംഗ്ല എന്നാക്കുന്നതുൾപ്പെടെ ശിപാർശകൾ കാത്തിരിപ്പുപട്ടികയിലാണ്. ആന്ധ്രയിെല രാജമുന്ദ്രിയെ രാജമഹേന്ദ്രവരം എന്നാക്കും. ഒഡീഷയിലെ ഒൗട്ടർ വീലർ ഇനി എ.പി.ജെ അബ്ദുൾകലാം െഎലൻറ് എന്നറിയപ്പെടും. പാണ്ഡു പിണ്ഡാര (പഴയ പേര്- പിണ്ഡാരി, ഹരിയാന), സാംഫുരെ (സാംഫുർ, നാഗലാൻറ്) എന്നിവയും ഇതുപ്രകാരം അംഗീകാരം ലഭിച്ച് പേരുമാറുന്ന സ്ഥലങ്ങളാണ്.
കാത്തിരിപ്പു പട്ടികക്ക് നീളംകൂടാൻ പല കാരണവുമുണ്ട്. പേരുമാറ്റ നടപടിക്രമം സമയമേറെ വേണ്ടതാണ്. വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും സംയുക്തമായാണ് ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്. ആഭ്യന്തര മന്ത്രാലയമാണ് അന്തിമ അനുമതി നൽകുക. യു.പി സർക്കാരിെൻറ നിർദേശപ്രകാരം അലഹബാദിനെ പ്രയാഗ്രാജ് എന്നും ഫൈസാബാദിെന അയോധ്യ എന്നുമാണ് പുനർനാമകരണം ചെയ്യുന്നത്. ഇതിനുള്ള ശിപാർശ കേന്ദ്രസർക്കാരിന് ഇതുവരെ നൽകിയിട്ടില്ല.
സംസ്ഥാന സർക്കാരുകളുടെ ശിപാർശ അപ്പടി പരിഗണിക്കുകയല്ല ആഭ്യന്തര മന്ത്രാലയം ചെയ്യുന്നത്. അവ ആദ്യം റെയിൽ മന്ത്രാലയത്തിെൻറയും പോസ്റ്റ്സ് ആൻഡ് സർവേ ഡിപ്പാർട്ടുമെൻറിെൻറയും പരിഗണനക്ക് അയക്കും. അവരുടെ അനുമതിക്കു ശേഷമേ തുടർ നടപടി തുടങ്ങൂ. സംസ്ഥാനങ്ങളുടെ പേരുമാറ്റത്തിന് പാർലമെൻറിൽ കേവല ഭൂരിപക്ഷത്തിെൻറ പിന്തുണയോടെ ഭരണഘടന ഭേദഗതി ആവശ്യമാണ്. മറ്റുള്ളവക്ക്
ഇത്തരത്തിൽ ചില പേരുമാറ്റങ്ങൾ ആഭ്യന്തര മന്ത്രാലയം തള്ളിയിട്ടുമുണ്ട്. സമാനമോ സാമ്യമുള്ളതോ ആയ പേരുകൾ ഉണ്ടെങ്കിലും അനുമതി നിഷേധിക്കും. അയൽരാജ്യമായ ബംഗ്ലാദേശിനോട് സാമ്യമുള്ളതാണ് പശ്ചിമബംഗാളിെൻറ പുതിയ പേരായ ബംഗ്ലാ എന്ന കുറിപ്പോടെ വിദേശകാര്യമന്ത്രാലയം സംസ്ഥാന സർക്കാർ ശിപാർശ ആഭ്യന്തര മന്ത്രാലയത്തിന് അയച്ചിരിക്കുകയാണ്. അഹ്മദാബാദിനെ കർണാവതി ആക്കാനുള്ള തീരുമാനം ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് പ്രാബല്യത്തിൽ വരുത്താനാണ് ഗുജറാത്ത് സർക്കാരിെൻറ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.