ഉപരോധം അവസാനിപ്പിക്കാന്‍ ഇടപെടണം; മണിപ്പുര്‍ സര്‍ക്കാറിന് കേന്ദ്രത്തിന്‍െറ മുന്നറിയിപ്പ്

ഇംഫാല്‍: മണിപ്പുരിലെ നാഗ പ്രക്ഷോഭം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് കേന്ദ്രം. ‘‘ദേശീയപാത ഉപരോധം അവസാനിപ്പിക്കാന്‍ സര്‍ക്കാറിന് കഴിയുന്നില്ല. അവസ്ഥ ആശങ്കജനകമാണ്. 52 ദിവസമായി തുടരുന്ന സാമ്പത്തിക ഉപരോധം മൂലമുണ്ടായ പ്രതിസന്ധിയുടെ ഉത്തരവാദിത്തത്തില്‍നിന്ന് സര്‍ക്കാറിന് ഒഴിഞ്ഞുമാറാനാകില്ല. സര്‍ക്കാര്‍ ഭരണഘടനാബാധ്യത നിറവേറ്റണം’’ സംസ്ഥാനത്തെ സ്ഥിതിഗതി വിലയിരുത്താനത്തെിയ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു മണിപ്പുര്‍ സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കി.

അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ മുഖ്യമന്ത്രി ഒക്റം ഇബോബിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിന് കേന്ദ്ര സര്‍ക്കാറിന്‍െറ മുന്നറിയിപ്പ് കടുത്ത വെല്ലുവിളിയായിരിക്കുകയാണ്. ക്രമസമാധാനപാലനം സംസ്ഥാന സര്‍ക്കാറിന്‍െറ ഉത്തരവാദിത്തമാണെങ്കിലും പ്രക്ഷോഭം തുടര്‍ന്നാല്‍ കേന്ദ്രത്തിന് ഇടപെടേണ്ടിവരും എന്ന സൂചനയാണ് റിജിജുവിനെ സംസ്ഥാനത്തേക്ക് അയച്ചതിലൂടെ കേന്ദ്രം നല്‍കിയത്.റിജിജുവിന്‍െറ സാന്നിധ്യത്തില്‍ ഇംഫാലില്‍ നടന്ന യോഗത്തില്‍ മുഖ്യമന്ത്രി ഒക്റം ഇബോബി സിങും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. ഉപരോധം അവസാനിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടിക്ക് കേന്ദ്രത്തിന്‍െറ പിന്തുണയുമുണ്ടാകുമെന്നും റിജിജു പറഞ്ഞു. പ്രശ്നപരിഹാരത്തിന് കേന്ദ്ര ഇടപെടല്‍ വൈകിയെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. അതിനിടെ, പുതുതായി രൂപവത്കരിച്ച കാംജോങ് ജില്ലയുടെ ആസ്ഥാന മന്ദിരം ഉള്‍പ്പെടെ മൂന്ന് സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അജ്ഞാതര്‍ തീയിട്ടു. 


നാഗ ഉപരോധം എന്തിന്
ഇംഫാല്‍: മണിപ്പുരില്‍ നിലവിലെ ജില്ലകള്‍ വിഭജിച്ച് ഏഴ് പുതിയ ജില്ലകള്‍ രൂപവത്കരിക്കാനുള്ള കോണ്‍ഗ്രസ് സര്‍ക്കാറിന്‍െറ നീക്കത്തില്‍ പ്രതിഷേധിച്ചാണ് യുനൈറ്റഡ് നാഗ കൗണ്‍സില്‍ (യു.എന്‍.സി) നവംബര്‍ ഒന്നുമുതല്‍ രണ്ട് ദേശീയപാതകള്‍ ഉപരോധിക്കുന്നത്. പരമ്പരാഗതമായി തങ്ങള്‍ക്ക് ആധിപത്യമുള്ള പ്രദേശങ്ങള്‍ ¥ൈകവശപ്പെടുത്താനുള്ള നീക്കമായാണ് ജില്ലാ പ്രഖ്യാപനത്തെ പ്രക്ഷോഭകര്‍ വിശേഷിപ്പിക്കുന്നത്. മണിപ്പുരില്‍ ഒമ്പത് ജില്ലകളാണുണ്ടായിരുന്നത്. ഇതില്‍ നാലെണ്ണം താഴ്വരയിലും അഞ്ചെണ്ണം പര്‍വതദേശത്തെ ആദിവാസി മേഖലയിലുമാണ്. 25 ലക്ഷം ജനസംഖ്യയുള്ള സംസ്ഥാനത്ത് താഴ്വരയിലും പര്‍വതമേഖലയിലും കഴിയുന്നവര്‍ക്കിടയില്‍ കടുത്ത ഭിന്നതയുണ്ട്. താഴ്വരയില്‍ ഭൂരിപക്ഷ വിഭാഗമായ മീറ്റി വിഭാഗവും പര്‍വതമേഖലയില്‍ നാഗന്മാരും കുക്കികളുമാണ്. 

പര്‍വതമേലഖയിലെ ജില്ലകളെ വിഭജിച്ചാണ് പുതിയ ജില്ലകളുണ്ടാക്കുന്നത്. തങ്ങളുടെ പരമ്പരാഗത മേഖലകള്‍ നാഗന്മാര്‍ക്ക് ഭൂരിപക്ഷമില്ലാത്ത മേഖലകളുമായി കൂട്ടിയോജിപ്പിച്ചതുവഴി അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുകയാണ് ഒക്റം ഇബോബി സര്‍ക്കാറിന്‍െറ ലക്ഷ്യമെന്നാണ് ഇവരുടെ ആക്ഷേപം. മണിപ്പൂര്‍ സര്‍ക്കാറിന് കൂടുതല്‍ നിയന്ത്രണമുണ്ടാകുംവിധമാണ് പുതിയ ജില്ലകള്‍ രൂപവത്കരിച്ചിരിക്കുന്നത്. ഇത് പര്‍വത പ്രദേശ കമ്മിറ്റികളുടെ അധികാരം കവരുമെന്നാണ് നാഗ വിഭാഗത്തിന്‍െറ പരാതി. പര്‍വത പ്രദേശ കമ്മിറ്റികളുമായി വിഷയം ചര്‍ച്ച ചെയ്തിട്ടില്ളെന്നും യുനൈറ്റഡ് നാഗ കൗണ്‍സില്‍ പറയുന്നു. എന്നാല്‍, പ്രദേശവാസികളുടെ ആവശ്യപ്രകാരമാണ് ജില്ലകള്‍ വിഭജിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ വാദം. 
 

Tags:    
News Summary - nagas protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.