‘വന്ദേമാതരം’ നിർബന്ധത്തിനെതിരെ നാഗാലൻഡ്; നിയമസഭക്ക് മുന്നിൽ ക്രിസ്തീയ ഗാനങ്ങൾ പാടി പ്രതിഷേധിച്ച് വിദ്യാർഥി സംഘടന

നാഗാലാൻഡ്: വന്ദേമാതരം നിർബന്ധമായി ആലപിക്കണമെന്ന കേന്ദ്രസർക്കാർ ഉത്തരവിൽ നാഗാലൻഡിൽ പ്രതിഷേധം രണ്ടാം ദിവസത്തിലേക്ക്. നിയമസഭക്ക് പുറത്ത് നാഗ സ്റ്റുഡന്റ്സ് ഫെഡറേഷൻ (എൻ.എസ്.എഫ്) ആണ് സമരം നടത്തുന്നത്. കേന്ദ്രത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച എൻ.എസ്.എഫ് അംഗങ്ങൾ ക്രിസ്തീയ ഗാനങ്ങൾ ആലപിച്ചു.

എൻ.എസ്.എഫ് മുൻ പ്രസിഡന്റും എൻ.പി.എഫ് എം.എൽ.എയുമായ അച്ചുംബെമോ കിക്കോൺ നിയമസഭയിൽ വിഷയം ഉന്നയിച്ചു. ഗോത്ര, രാഷ്ട്രീയ ബന്ധമുള്ള നിയമസഭാംഗങ്ങളുടെയും ക്രിസ്തീയ സഭയുടെയും ഗോത്ര സംഘടനകളുടെയും ആശങ്കകളും അഭിപ്രായങ്ങളും മുഖ്യമന്ത്രി നെയ്ഫിയു റിയോയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ഗൗരവമായി എടുത്തിട്ടുണ്ടെന്ന് കികോൺ പറഞ്ഞു. പ്രക്ഷോഭം ദയവായി പിൻവലിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. കോൺഗ്രസ് എം.പി സുപോങ്‌മെരെൻ ജാമിർ സമരസ്ഥലം സന്ദർശിക്കുകയും പ്രതിഷേധക്കാരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.

Tags:    
News Summary - Nagaland Students' Federation Protests Compulsory Vande Mataram Singing Outside Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.