പുതുച്ചേരി: പുതുച്ചേരി നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയും എൻ.ആർ കോൺഗ്രസ് നേതാവുമായ എൻ. രംഗസ്വാമി തകർപ്പൻ വിജയം സ്വന്തമാക്കി. തട്ടാൻചാവടി മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.
10024ന്റെ വോട്ട് സ്വന്തമാക്കിയ ഇദ്ദേഹം 4441ന്റെ ഭൂരിപക്ഷത്തിലാണ് വിജയം നേടിയത്.കോൺഗ്രസ് സ്ഥാനാർത്ഥി വി. വൈത്തിലിംഗത്തെയാണ് രംഗസ്വാമി പരാജയപ്പെടുത്തിയത്. ആകെ 30 സീറ്റുള്ള ഇവിടെ എൻ.ഡി.എ16 സീറ്റിലും കോൺഗ്രസ് 10ലുമാണ് ലീഡ് ചെയ്യുന്നത്. മറ്റുള്ളവർ മൂന്നിടത്തും മുന്നിട്ടും നിൽക്കുന്നു. 2021ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കോൺഗ്രസിന് ഇവിടെ നില മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എട്ട് സീറ്റായിരുന്നു കോൺഗ്രസിനുണ്ടായിരുന്നത്.
ഇവിടെയും ആദ്യമത്സര രംഗത്തിറങ്ങിയ നടൻ വിജയിയുടെ ടി.വി.കെ മുന്നേറ്റം കാഴ്ചവെച്ചെങ്കിലും പിന്നീട് പിറകോട്ടുപോയി. നേരത്തെ നാലു സീറ്റിൽ വരെ ടി.വി.കെ ലീഡ് നേടിയിരുന്നു.
മുഖ്യമന്ത്രി എൻ. രംഗസ്വാമിയുടെ നേതൃത്വത്തിലായിരുന്നു എൻ.ഡി.എ ഇത്തവണയും തെരഞ്ഞെടുപ്പനെ നേരിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.