ന്യൂഡൽഹി: ഗുജറാത്ത് മുൻആഭ്യന്തര മന്ത്രി ഹരിൺ പാണ്ഡ്യ കൊല്ലപ്പെട്ടതിനു പിന്നിലെ ദുരൂഹത പടരുന്നു. കൊലപ്പെടുത്താൻ ക്വേട്ടഷൻ നൽകിയത് പൊലീസ് ഡി.െഎ.ജി ആയിരുന്ന ഡി.ജി. വൻസാരയാണെന്ന് സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിലെ സാക്ഷി അഅ്സം ഖാൻ കഴിഞ്ഞ ദിവസം സി.ബി.െഎ കോടതിയിൽ വെളിപ്പെടുത്തിയതോടെയാണിത്. വൻസാരക്ക് ഉന്നതങ്ങളിൽനിന്ന് നിർദേശം ലഭിച്ചെന്നും സൊഹ്റാബുദ്ദീെൻറ കൂട്ടാളിയായിരുന്ന ഖാൻ പറഞ്ഞു.
നരേന്ദ്ര മോദിയുടെ എതിരാളിയും കടുത്ത വിമർശകനുമായ പാണ്ഡ്യ 2003ലാണ് കൊല്ലെപ്പട്ടത്. കേസിലെ 12 പ്രതികളെയും വെറുതെവിട്ട ഹൈകോടതി സി.ബി.െഎ അന്വേഷണത്തിൽ സംഭവിച്ച വീഴ്ചകൾ ചൂണ്ടിക്കാണിച്ചിരുന്നു.
സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിലെ പ്രധാനപ്രതിയായി സി.ബി.െഎ കെണ്ടത്തിയ വൻസാരയെ 2017 ആഗസ്റ്റ് ഒന്നിന് വിചാരണകോടതി ഒഴിവാക്കി. രാജസ്ഥാൻ, ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥരടക്കം കേസിലെ മറ്റു 22 പ്രതികൾ ഇപ്പോൾ വിചാരണ നേരിടുകയാണ്.
ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ കേസിൽ പ്രതിയായിരുന്നുെവങ്കിലും കോടതി അദ്ദേഹെത്തയും പ്രതിപട്ടികയിൽ നിന്ന് നീക്കി. എന്നാൽ, ഇതിനെതിരെ സി.ബി.െഎ അപ്പീൽ നൽകാത്തത് നിരവധി ചോദ്യങ്ങളുയർത്തി. ആ ചോദ്യങ്ങൾ ഇപ്പോൾ വീണ്ടും ഉയർന്നിട്ടുണ്ട്.
പാണ്ഡ്യയെ കൊലപ്പെടുത്തിയതിനു പിന്നിൽ രാഷ്ട്രീയഗൂഢാലോചനയുണ്ടെന്ന ആരോപണം ശക്തമായി വരുകയാണ്. ഇൗ സാഹചര്യത്തിൽ കേസിൽ പുനരേന്വഷണം വേണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്. പുറത്തുവന്നതിനേക്കാൾ കൂടുതൽ വിവരങ്ങളും ഉന്നതതല ഗൂഢാലോചനയും സംഭവത്തിൽ ഒളിഞ്ഞിരിപ്പുണ്ടെങ്കിലും സി.ബി.െഎ അന്വേഷണം ആ വഴിക്ക് നീങ്ങിയില്ല. കൊല്ലെപ്പടുന്നതിന് തൊട്ടുമുമ്പത്തെ ദിവസം പാണ്ഡ്യയുടെ സുരക്ഷ ഭടന്മാരെ പൊലീസ് പിൻവലിച്ചതും ദുരൂഹതക്കിടയാക്കിയിട്ടുണ്ട്. കൊലക്കു പിന്നിൽ ഉന്നത കേന്ദ്രങ്ങളുടെ പങ്ക് സി.ബി.െഎ ഉദ്യോഗസ്ഥൻ എൻ.എസ്രാജുവിനെ അഅ്സം ഖാൻ അറിയിച്ചിരുന്നുവെങ്കിലും ആശയക്കുഴപ്പം ഉണ്ടാക്കരുതെന്ന് പറഞ്ഞ് തള്ളുകയായിരുന്നു.
2002ലെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരെ പാണ്ഡ്യ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള ‘ദ കൺസേൺഡ് സിറ്റിസൺസ് ട്രൈബ്യൂണ’ലിനും ദേശീയ മാധ്യമങ്ങൾക്കും മുന്നിൽ സുപ്രധാന വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു. പത്രങ്ങൾക്ക് വിവരങ്ങൾ നൽകിയത് പുറത്തറിഞ്ഞാൽ താൻ കൊല്ലെപ്പടുമെന്ന ഭയവും അദ്ദേഹം പങ്കുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.