ബംഗളൂര: പക്ഷിപ്പനി ഭീതിയെ തുടര്‍ന്ന് സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൈസൂരു മൃഗശാല ഒരു മാസത്തേക്ക് അടച്ചിട്ടു. അടുത്തിടെ മൃഗശാലയിലെ കുളത്തില്‍ ചത്തനിലയില്‍ കണ്ടത്തെിയ ദേശാടന പക്ഷികള്‍ക്ക് പക്ഷിപ്പനിയാണെന്ന് വിദഗ്ധ പരിശോധനയില്‍ കണ്ടത്തെിയിരുന്നു. ഇതിന് പിന്നാലെയാണ് ഒരു മാസത്തേക്ക് അടച്ചിടാന്‍ മൃഗശാല അധികൃതര്‍ തീരുമാനിച്ചത്. മുന്‍കരുതലുകളുടെ ഭാഗമായി ഫെബ്രുവരി രണ്ടുവരെയാണ് അടച്ചുപൂട്ടിയത്.
മൃഗശാലയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മാസത്തോളം സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത്. ഡിസംബര്‍ 28, 30 തീയതികളിലാണ് മൃഗശാലയിലെ കുളത്തില്‍ ഏതാനും ദേശാടന പക്ഷികളെ ചത്ത നിലയില്‍ കണ്ടത്തെിയത്. ഇവയുടെ സാമ്പിളുകള്‍ ഭോപാലിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആന്‍ഡ് അനിമല്‍ ഡിസീസസില്‍ (എന്‍.ഐ.എച്ച്.എസ്.എ.ഡി) നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചതെന്ന് മൃഗശാല എക്സിക്യൂട്ടിവ് ഡയറക്ടര്‍ കെ. കമല അറിയിച്ചു.
മൃഗശാലക്കു സമീപത്തുള്ള കാരഞ്ജി ലേക്ക് പാര്‍ക്ക് അധികൃതര്‍ അടച്ചുപൂട്ടിയിട്ടില്ല. രാജ്യത്തെ വലിയ പക്ഷിസങ്കേതങ്ങളില്‍ ഒന്നാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.