ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഞായറാഴ്ച 20 കാരിയായ പെൺകുട്ടിയുടെ സ്‌കൂട്ടി കാറിൽ ഇടിച്ചതിനെ തുടർന്ന് യുവതിയെ കാറിൽ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേന.
"ഇന്ന് രാവിലെ കഞ്ജാവ്‌ല-സുൽത്താൻപുരിയിൽ നടന്ന മനുഷ്യത്വരഹിതമായ കുറ്റകൃത്യത്തിൽ ലജ്ജകൊണ്ട് എന്റെ തല കുനിയുന്നു. കുറ്റവാളികളുടെ ഭയാനകമായ നിർവികാരതയിൽ ഞാൻ ഞെട്ടിപ്പോയി. ഡൽഹി പൊലീസ് കമീഷണറുമായി സംസാരിച്ചു. പ്രതികളെ പിടികൂടി. എല്ലാ വശങ്ങളും സൂക്ഷ്മമായി പരിശോധിക്കുന്നു” ലെഫ്.ഗവർണർ ട്വീറ്റ് ചെയ്തു.
"യുവതിയുടെ കുടുംബത്തിന് സാധ്യമായ എല്ലാ പിന്തുണയും സഹായവും ഉറപ്പാക്കും. അവസരവാദപരമായ സമീപനം സ്വീകരിക്കരുതെന്ന് ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. കൂടുതൽ ഉത്തരവാദിത്തമുള്ള ഒരു സമൂഹത്തിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം" -അദ്ദേഹം കൂട്ടിച്ചേർത്തു. 20കാരിയായ പെൺകുട്ടിയെ കാറിടിച്ച് കൊലപ്പെടുത്തിയ ശേഷം ചക്രങ്ങളിൽ കുടുങ്ങിയ യുവതിയുമായി റോഡിൽ കിലോമീറ്ററുകളോളം വലിച്ചിഴച്ചതായി പൊലീസ് ഞായറാഴ്ച അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.