മു​സ​ഫ​ർ​പു​ർ അ​ഭ​യ​കേ​ന്ദ്ര പീഡനം: മുൻ മ​ന്ത്രി മ​ഞ്​​ജു വ​ർ​മ​ കീഴടങ്ങി

ന്യൂ​ഡ​ൽ​ഹി: മു​സ​ഫ​ർ​പു​ർ അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ പെ​ൺ​കു​ട്ടി​ക​ൾ ബ​ലാ​ത്സം​ഗ​ത്തി​നും ലൈം​ഗി​ക പീ​ഡ​ന​ത്തി​നും ഇ​ര​യാ​യ സം​ഭ​വ​ത്തി​ൽ ബി​ഹാ​ർ മുൻ മ​ന്ത്രി മ​ഞ്​​ജു വ​ർ​മ​ കീഴടങ്ങി. ബഗുസാരെ കോടതി മുമ്പാകെയാണ് സാ​മൂ​ഹി​ക​ക്ഷേ​മ മുൻ മന്ത്രി മ​ഞ്​​ജു വ​ർ​മ​ കീഴടങ്ങിയത്. സുപ്രീംകോടതിയുടെ വിമർശനത്തിന് പിന്നാലെ മഞ്ജുവർമയെ കണ്ടെത്താൻ കഴിഞ്ഞ ഒരു മാസമായി പൊലീസിന് കഴിഞ്ഞിരുന്നില്ല.

അ​ഭ​യ കേ​ന്ദ്ര​ത്തി​ലെ പീ​ഡ​നം പു​റ​ത്തു​ വ​ന്ന​തി​നെ തു​ട​ർ​ന്നാണ്​ മ​ന്ത്രിസ്ഥാനം മ​ഞ്​​ജു വ​ർ​മ​ രാ​ജി​വെ​ച്ചത്. നേരത്തെ മ​ഞ്​​ജു വ​ർ​മയുടെ ഭ​ർ​ത്താ​വ്​ ച​ന്ദ്ര​ശേ​ഖ​ർ വ​ർ​മ​യെ ക​ണ്ടെ​ത്താ​ൻ വൈ​കു​ന്ന​തിൽ സുപ്രീംകോ​ട​തി സി.​ബി.​െ​എ​യെ വിമർശിച്ചിരുന്നു. തുടർന്ന് ച​ന്ദ്ര​ശേ​ഖ​ർ വ​ർ​മ​ കീഴടങ്ങി.

34ലേ​റെ പെ​ൺ​കു​ട്ടി​ക​ളാ​ണ്​ അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​ത്. കേന്ദ്രത്തിന്‍റെ നടത്തിപ്പുകാരായ സേവാ സങ്കൽപ ഏവം വികാസ് സമിതിയുടെ ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്ന് മാനസികവും ശാരീരികവും ലൈംഗികവുമായി പീഡിപ്പിച്ചെന്നാണ് ആരോപണം.

അഭയകേന്ദ്രം നടത്തിപ്പുകാരൻ ബ്രജേഷ് താക്കൂർ, ജില്ലാ ബാലസംരക്ഷണ ഒാഫിസർ രവി കുമാർ റോഷൻ, ബാലക്ഷേമ സിമിതിയംഗം വികാസ് കുമാർ, വനിത ജീവനക്കാരും അടക്കം 10 പേർ പോക്സോ അടക്കമുള്ള വകുപ്പുകൾ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്.


Tags:    
News Summary - Muzaffarpur Shelter Rape Case, Manju Verma, Former Bihar Minister -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.