മു​സ​ഫ​ർ​പു​ർ അ​ഭ​യ​കേ​ന്ദ്ര​ പീഡനം: ബി​ഹാ​ർ മുൻ മ​ന്ത്രിയുടെ ഭ​ർ​ത്താ​വ് കീഴടങ്ങി

ബെഗുസാരൈ: മു​സ​ഫ​ർ​പു​ർ അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ പെ​ൺ​കു​ട്ടി​ക​ൾ ബ​ലാ​ത്സം​ഗ​ത്തി​നും ലൈം​ഗി​ക പീ​ഡ​ന​ത്തി​നും ഇ​ര​യാ​യ സം​ഭ​വ​ത്തി​ലെ പ്രതി കോടതിയിൽ കീഴടങ്ങി. ബി​ഹാ​ർ സാ​മൂ​ഹി​ക​ക്ഷേ​മ മുൻ മ​ന്ത്രി മ​ഞ്​​ജു വ​ർ​മ​യു​ടെ ഭ​ർ​ത്താ​വ്​ ച​ന്ദ്ര​ശേ​ഖ​ർ വ​ർ​മ​യാണ് ബെഗുസാരൈ മഞ്ച്ഹൗൾ ജില്ലാ കോടതിയിൽ കീഴടങ്ങിയത്. അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ നിരവധി തവണ ച​ന്ദ്ര​ശേ​ഖ​ർ വ​ർ​മ എത്തിയതായും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി സമയം ചെലവഴിച്ചതായും ആരോപണം ഉയർന്നിരുന്നു.

കഴിഞ്ഞ ദിവസം കേസ് സംബന്ധിച്ച സി.ബി.ഐ അന്വേഷണ റിപ്പോർട്ട് പരിഗണിക്കവെ ചന്ദ്ര​ശേ​ഖ​ർ വ​ർ​മ​യെ ക​ണ്ടെ​ത്താ​ൻ വൈ​കു​ന്ന​തിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. കൂടാതെ റി​പ്പോ​ർ​ട്ടി​ലെ വി​വ​ര​ങ്ങ​ൾ​ ​െഞ​ട്ടി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് ജസ്റ്റിന്​ മ​ദ​ൻ ബി. ലോ​കു​ർ അധ്യക്ഷനും ജ​സ്​​റ്റി​സു​മാ​രാ​യ എ​സ്. അ​ബ്​​ദു​ൽ ന​സീ​ർ, ദീ​പ​ക്​ ഗു​പ്​​ത അംഗങ്ങളുമായ ബെ​ഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.

‘‘എ​ന്താ​ണി​വി​ടെ ന​ട​ക്കു​ന്ന​ത്, ഇ​ത്​ ഭ​യാ​ന​ക​മാ​ണ്​’’ എ​ന്നാ​യി​രു​ന്നു ജ​സ്​​റ്റി​സ്​ മ​ദ​ൻ ബി. ​ലോ​കു​റിന്‍റെ പ്ര​തി​ക​ര​ണം. അ​ഭ​യ​കേ​ന്ദ്ര​ത്തി​​​​​​െൻറ ഉ​ട​മ​സ്​​ഥ​ൻ ബ്ര​ജേ​ഷ്​ ഠാ​കു​ർ വ​ലി​യ സ്വാ​ധീ​ന​മു​ള്ള വ്യ​ക്​​തി​യാ​ണെ​ന്നും ഇ​യാ​ളെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ജ​യി​ലി​ൽ​ നി​ന്ന്​ മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ടു​ത്ത​താ​യും സി.​ബി.​െ​എ കോടതിയെ ബോ​ധി​പ്പി​ച്ചിരുന്നു.

30ലേ​റെ പെ​ൺ​കു​ട്ടി​ക​ളാ​ണ്​ മു​സ​ഫ​ർ​പു​രിലെ അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​ത്. ഭർത്താവിനെതിരായ ആരോപണത്തെ തുടർന്ന് മ​ന്ത്രിസ്ഥാനം മ​ഞ്​​ജു വ​ർ​മ​ രാജിവെച്ചിരുന്നു.

Tags:    
News Summary - Muzaffarpur shelter home case Chandrashekhar Verma -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.