ന്യൂഡൽഹി: ബിഹാറിൽ മുസഫർപുറിലെ സർക്കാർ അഭയകേന്ദ്രത്തിൽ പെൺകുട്ടികൾ ശാരീരിക മായും ലൈംഗികമായും പീഡനത്തിനിരയായ സംഭവത്തിൽ സ്ഥാപന ഉടമ ബ്രജേഷ് ഠാകുറിന് ഡൽഹി കേ ാടതി ജീവപര്യന്തം തടവ് വിധിച്ചു. ശിഷ്ട ജീവിതകാലം ബ്രജേഷ് ഠാകുർ ജയിലിൽ കഴിയണമെ ന്നാണ് അഡീഷനൽ സെഷൻസ് ജഡ്ജ് സൗരഭ് കുൽശ്രേഷ്ഠയുടെ 1546 പേജ് വരുന്ന വിധിന്യായത് തിലുള്ളത്.
ബിഹാർ പീപ്ൾസ് പാർട്ടി (ബി.പി.പി) നേതാവായ ബ്രജേഷ് ഠാകുർ അടക്കം 19 പേർ കേസിൽ കുറ്റക്കാരാണെന്ന് കോടതി ജനുവരി 20ന് കണ്ടെത്തിയിരുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിലെ അന്തേവാസികളായ 42 പെണ്‍കുട്ടികളില്‍ 34 പേര് ലൈംഗിക അതിക്രമത്തിനും ബലാത്സംഗത്തിനും ഇരയാക്കപ്പെട്ടുവെന്നാണ് കേസ്. മുസഫർപുർ കുട്ടികളുടെ സംരക്ഷണ യൂനിറ്റ് മുൻ അസി. ഡയറക്ടർ റോസി റാണി അടക്കം എട്ടു സ്ത്രീകളും 12 പുരുഷന്മാരുമാണ് പ്രതികളായി ഉണ്ടായിരുന്നത്.
എന്നാൽ, തെളിവുകളുടെ അഭാവത്തിൽ മുഹമ്മദ് സാഹിൽ എന്ന വിക്കിയെ കോടതി വെറുതെവിട്ടിരുന്നു. ക്രിമിനൽ ഗൂഢാലോചന, പ്രായപൂർത്തിയാകാത്ത കുട്ടികളെ ബലാത്സംഗം ചെയ്യൽ, ലൈംഗിക അതിക്രമത്തിന് വിധേയമാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ബ്രജേഷ് ഠാകുർ അടക്കമുള്ള പ്രതികൾക്കെതിരെ ചുമത്തിയത്.
മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടിസ്) 2017ല്‍ ബിഹാറിലുടനീളമുള്ള ഷെല്‍ട്ടര്‍ ഹോമുകളിലൂടെ നടത്തിയ സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിലൂടെയാണ് പീഡനവിവരം പുറത്തുവന്നത്. 2019ല്‍ പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. പിന്നീട് സി.ബി.ഐയാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.