ബദ്‍രീനാഥിലെ മുസ്‍ലിംകളോട് പെരുന്നാൾ നമസ്കാരത്തിന് 40 കിലോമീറ്റർ അകലെയുള്ള ജോഷിമഠിൽ പോകാൻ പൊലീസ് നിർദേശം

ഗോപേശ്വർ (ഉത്തരഖണ്ഡ്): ക്ഷേത്ര നഗരമായ ബദ്‍രീനാഥിലെ മുസ്‍ലിംകളോട് പെരുന്നാൾ നമസ്കാരത്തിനും ആഘോഷത്തിനുമായി 40 കിലോമീറ്റർ അകലെയുള്ള ജോഷിമഠിൽ പോകാൻ പൊലീസ് നിർദേശം. ഇവിടെയുള്ള മുസ്‍ലിംകളിൽ ഭൂരിഭാഗവും ബദ്‍രീനാഥ് ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി എത്തിയ അന്തർ സംസ്ഥാന തൊഴിലാളികളാണ്.

ചൊവ്വാഴ്ച പൂജാരിമാരുടെയും നിർമാണ പ്രവർത്തിന് നേതൃത്വം നൽകുന്ന കരാറുകാരുടെയും നേതൃത്വത്തിൽ മുസ്‍ലിംകളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ എടുത്ത തീരുമാനമാണിതെന്ന് ബദ്‍രീനാഥ് പൊലീസ് സ്റ്റേഷൻ ഓഫിസർ കെ.സി ഭട്ട് പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ നടന്ന ചർച്ചയിൽ, നഗരത്തിന്റെ അന്തസ് കാത്തുസൂക്ഷിക്കാനുള്ള നിർദേശം എല്ലാ വിഭാഗം ജനങ്ങളും അംഗീകരിച്ചതായി ബദ്‍രിഷ് പാണ്ഡ പഞ്ചായത്ത് പ്രസിഡന്റ് പ്രവീൺ ധ്യാനി പറഞ്ഞു.

രണ്ടു വർഷം മുമ്പ്, ഒരു കെട്ടിടത്തിനുള്ളിൽ മുസ്‍ലിം തൊഴിലാളികൾ സ്വകാര്യമായി പെരുന്നാൾ നമസ്കാരം നടത്തിയത് വിവാദമാക്കുകയും കേസെടുക്കുകയും ചെയ്തിരുന്നു. 

Tags:    
News Summary - Muslims asked to offer Bakrid namaz 40 km away from Badrinath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.