മുംബൈയിൽ അഫ്ഗാനി സൂഫി ആചാര്യൻ വെടിയേറ്റു മരിച്ചു

ന്യൂഡൽഹി: അഫ്ഗാനിയായ സൂഫി ആചാര്യൻ മഹാരാഷ്ട്രയിലെ നാസിക്കിൽ വെടിയേറ്റു മരിച്ചു. സൂഫി ബാബ എന്നറിയപ്പെടുന്ന ഖ്വാജ സയ്യാദ് ചിസ്തി(35)ആണ് കൊല്ലപ്പെട്ടത്. തലക്ക് വെടിയേറ്റ സൂഫി ബാബ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചതായി മുംബൈ പൊലീസ് പറഞ്ഞു.

സൂഫി ബാബയുടെ എസ്.യു.വിയിൽ തന്നെയാണ് കൊലപാതകികളിലൊരാൾ രക്ഷപ്പെട്ടത്. സൂഫി ബാബയുടെ ഡ്രൈവറാണ് മുഖ്യപ്രതിയെന്നാണ് പൊലീസ് കരുതുന്നത്.

വർഷങ്ങളായി നാസിക്കിലെ യെവോല നഗരത്തിലാണ് സൂഫി ബാബ ജീവിച്ചിരുന്നത്. സാമുദായിക പ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്ന സാധ്യത പൊലീസ് തള്ളി. ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യുകയാണ്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. 

Tags:    
News Summary - Muslim Spiritual Leader, 35, Shot Dead In Maharashtra's Nashik

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.