2018​ൽ രാമക്ഷേത്രം പണിയുന്നതിനായി നിയമ നിർമാണം നടത്തും -സുബ്രഹ്​മണ്യം സ്വാമി

ന്യൂഡൽഹി: സുപ്രീംകോടതി നിർദേശിച്ച പോലെ ഒത്തുതീർപ്പിന് തയാറായില്ലെങ്കിൽ 2018ൽ നിയമ നിർമാണത്തിലൂടെ ബാബരി മസ്ജിദ് നിലനിന്ന സ്ഥാനത്ത് രാമക്ഷേത്രമുണ്ടാക്കുമെന്ന് ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമിയുടെ ഭീഷണി. സുപ്രീംകോടതിയിൽ  ചീഫ് ജസ്റ്റിസിനെ കണ്ട് മധ്യസ്ഥം വഹിക്കാൻ  ആവശ്യപ്പെട്ടത് അദ്ദേഹം അംഗീകരിച്ചിട്ടും മുസ്ലിം സംഘടനകൾ  അതിന്  തയാറാകാത്തതാണ് സ്വാമിയെ ചൊടിപ്പിച്ചത്. രാമക്ഷേത്രത്തിനായി ബാബരി മസ്ജിദ് തൽസ്ഥാനത്തുനിന്ന് സരയൂ നദിക്കരയിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന അഭിപ്രായവും  സ്വാമി ഉന്നയിച്ചു.

 മധ്യസ്ഥം വഹിക്കാൻ  ചീഫ് ജസ്റ്റിസിനെ സമീപിച്ച ശേഷം സ്വാമി ഡൽഹിയിലുണ്ടായിരുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി രാമക്ഷേത്ര നിർമാണത്തെക്കുറിച്ച്  ചർച്ചചെയ്തിരുന്നു. അതിന് ശേഷമാണ് മുസ്ലിം സംഘടനകൾക്കെതിരെ രോഷ പ്രകടനവുമായി  രംഗത്തുവന്നത്. തർക്കം പരിഹരിക്കുന്നതിന് മുസ്ലിം സംഘടനകൾ തടസ്സം നിൽക്കുകയാണെന്ന് കുറ്റപ്പെടുത്തിയ സ്വാമി വിഷയം തീർക്കാനുള്ള പരമാവധി സമയപരിധി 2018 ഏപ്രിൽ വരെ മാത്രമായിരിക്കുമെന്ന് ഒാർമിപ്പിച്ചു. ചൊവ്വാഴ്ച ചാനലുകളിൽ വന്ന മുഴുവൻ മുസ്ലിം കക്ഷികളും മധ്യസ്ഥ  സമയം പാഴാക്കലാണെന്നാണ് പറഞ്ഞത്്. സുപ്രീംകോടതി വിധി മാത്രമാണ് പ്രശ്നത്തിന് പരിഹാരമെന്നും അവർ പറയുന്നു. മുസ്ലിംകൾ സുപ്രീംകോടതിയിൽ വാദം കേൾക്കലിന് തടസ്സം നിൽക്കുകയാണെന്നും അത് വൈകിപ്പിക്കാൻ നോക്കുകയാണെന്നും  സ്വാമി ആരോപിച്ചു. ഒന്നുകിൽ സുപ്രീംകോടതി ജഡ്ജിയുടെ സാന്നിധ്യത്തിൽ ഒത്തുതീർപ്പാക്കുക. അല്ലെങ്കിൽ ദിവസേന കേസിൽ വാദം കേൾക്കുക. അവർ ഇനിയും കേസ് നീട്ടിവെക്കാനാണ് ആവശ്യപ്പെടുന്നതെങ്കിൽ പ്രശന്ം തീർക്കാനുള്ള പരമാവധി സമയപരിധി 2018 ഏപ്രിൽ ആയിരിക്കും. അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷം ലഭിച്ചതിനാൽ രാജ്യസഭയിലും ബി.ജെ.പിക്ക് ഭൂരിപക്ഷമാകും. പിന്നെ നിയമനിർമാണം നടത്തി തർക്കസ്ഥാനത്ത് രാമക്ഷേത്രം സ്ഥാപിക്കും.

സ്വാമിയുടെ ആവശ്യം അംഗീകരിച്ച് വിഷയം കോടതിക്ക് പുറത്ത് ഒത്തുതീർക്കാൻ ഒരു ശ്രമം കൂടി നടത്തണമെന്നും താൻ തന്നെ മധ്യസ്ഥത  വഹിക്കുന്ന കാര്യം പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാർ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിന് കേസ് എത്രയും പെെട്ടന്ന് തീർപ്പാക്കണമെന്ന് സുബ്രമണ്യൻ സ്വാമി ആവശ്യപ്പെട്ടപ്പോഴാണ് തീവ്ര ഹിന്ദുത്വ കക്ഷികൾ നിരന്തരം പറയാറുള്ള മധ്യസ്ഥ നിർദേശം സുപ്രീംകോടതി മുന്നോട്ടുവെച്ചത്.

ബാബരി മസ്ജിദ് തകർത്ത സ്ഥാനത്ത് രാമക്ഷേത്രം നിർമിക്കുമെന്ന് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത് യോഗി ആദിത്യനാഥി​െൻറ നേതൃത്വത്തിൽ ബി.ജെ.പി സർക്കാർ ഉത്തർപ്രദേശിൽ അധികാരേമറ്റെടുത്ത തൊട്ടുപിറകെയാണ് പള്ളി മാറ്റി സ്ഥാപിച്ച് ക്ഷേത്രമുണ്ടാക്കാൻ സ്വാമി പല തരത്തിലുള്ള നീക്കം തുടങ്ങിയിരിക്കുന്നത്.

Tags:    
News Summary - Muslim should accept my proposal for a masjid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.