മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന് എതിരെ ശിവസേന

മുംബൈ: കേന്ദ്ര നിയമകമീഷന്‍ പുറത്തിറക്കിയ ചോദ്യാവലി ബഹിഷ്കരണ ആഹ്വാനത്തിന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന് കഴിഞ്ഞത് ഇന്ത്യ മതേതര രാജ്യമായതുകൊണ്ട് മാത്രമാണെന്ന് ശിവസേന. ഇസ്ലാമിക രാഷ്ട്രത്തിലായിരുന്നുവെങ്കില്‍ ഭേദഗതിക്ക് എതിരെ ശബ്ദിക്കാനുള്ള ത്രാണി ഉണ്ടാകുമായിരുന്നില്ളെന്നും ശിവസേന വക്താവ് നീലം ഗോറെ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയോട് പ്രതികരിക്കുകയായിരുന്നു അവര്‍.

മതങ്ങളുടെ അടിസ്ഥാനത്തിലാണ് രാജ്യത്തെ നിയമം. ഹിന്ദു, കത്തോലിക്ക സമുദായങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മുമ്പ് ഭേദഗതിയുണ്ടായിട്ടുണ്ട്. ഇവര്‍ക്ക് മാറ്റം ഉള്‍ക്കൊള്ളാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് മുസ്ലിംകള്‍ക്ക് ആയിക്കൂടെന്നും അവര്‍ ചോദിച്ചു.

Tags:    
News Summary - muslim personal law board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.