കല്യാണം കഴിക്കാനായി മതം മാറി; മുസ്ലിം യുവാവ് ഭാര്യക്കായി സുപ്രിംകോടതിയിൽ

ന്യൂഡൽഹി: ഹിന്ദു സ്ത്രീയെ കല്യാണം കഴിക്കാനായി മതം മാറിയ മുസ്ലിം യുവാവിൻെറ കാര്യത്തിൽ ഛത്തീസ്ഗഢ് സർക്കാറിനോട് സുപ്രീം കോടതി വിശദീകരണം ആവശ്യപ്പെട്ടു. തൻെറ ഭാര്യയെ അവരുടെ മാതാപിതാക്കളുടെ കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് യുവാവ് സമർപിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. ആഗസ്ത് 27ന് യുവതിയെ കോടതിയിൽ ഹാജരാക്കാൻ ഛത്തീസ്ഗഢിലെ ധർമരി ജില്ലാ പൊലീസ് സൂപ്രണ്ടിനോട് സുപ്രിംകോടതി ആവശ്യപ്പെട്ടു. ഭാര്യയെ മോചിപ്പിക്കാൻ ഛത്തീസ്ഗഡ് ഹൈകോടതി വിസമ്മതിച്ചതിനെ തുടർന്നാണ് യുവാവ് സുപ്രിംകോടതിയെ സമീപിച്ചത്.

അഞ്ജലി ജെയിനെ വിവാഹം ചെയ്യാനായി ഇബ്റാഹീം സിദ്ദിഖി ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹിന്ദുമതത്തിലേക്ക് മാറിയതും ആര്യൻ ആര്യയെന്ന പേര് സ്വീകരിച്ചതും. വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. ഫെബ്രുവരി 25 ന് അവർ വിവാഹിതരായി. എന്നാൽ അഞ്ജലിയുടെ കുടുംബം ഇത് അംഗീകരിക്കാൻ തയ്യാറായില്ല.

Tags:    
News Summary - Muslim man, who converted to Hinduism, moves SC for wife’s custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.