ന്യൂഡൽഹി: ബിഹാറിലെ ബെഗുസരായിയിൽ ആൾക്കൂട്ട ആക്രമണത്തിൽ മധ്യവയസ്കന് ഗുരുതര പര ിക്ക്. 48കാരനായ മുഹമ്മദ് ഇസ്തിഖാർ ആലമിനെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഇയാൾ അപകടനില തരണംചെയ്തിട്ടില്ല. അക്രമത്തിനു പിന്നിൽ ഒരു കൂട്ടം ബജ്റംഗ്ദൾ പ്രവർത്തകരാണെന്ന് ആരോപണമുണ്ട്.
സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന മുഹമ്മദ് ഇസ്തിഖാറിനെ സംഘം പിന്തുടർന്ന് തടയുകയും മർദിക്കുകയുമായിരുന്നു. ബോധം നഷ്ടമാവുന്നതുവരെ മർദിച്ചു. കൈയിലുണ്ടായിരുന്ന 16,000ത്തോളം രൂപ നഷ്ടമായിട്ടുണ്ട്. ബെഗുസരായിയിൽ വസ്ത്രവ്യാപാരിയാണ് മുഹമ്മദ് ഇസ്തിഖാർ. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.