ന്യൂഡൽഹി: മുസ്ലിം ലീഗിെൻറ കൊടിയിലേതു പോലെ ചന്ദ്രക്കലയും നക്ഷത്രവും ഉള്ള പച്ചക്കൊടികള്‍ ഉയര്‍ത്തുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിെൻറ നിലപാട് ആരാഞ്ഞു.
ബാബരി മസ്ജിദ് ഭൂമി രാമക്ഷേത്രത്തിന് വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച ബി.ജെ.പി സഹയാത്രികനായ ഉത്തര്‍പ്രദേശ് ശിയാ വഖഫ് ബോര്‍ഡ് ചെയര്മാന് സയ്യിദ് വസീം റിസ്വിയുടെ ഹരജിയിലാണ് സുപ്രീംകോടതി നടപടി. നാലാഴ്ചക്കകം നിലപാട് വ്യക്തമാക്കണമെന്ന് ജസ്റ്റിസുമാരായ എ.കെ. സിക്രി, അശോക് ഭൂഷൺ എന്നിവരടങ്ങുന്ന ബെഞ്ച് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. പാകിസ്താന് മുസ്ലിം ലീഗിെൻറ കൊടിക്ക് സമാനമായ ഇത്തരം കൊടികള്‍ ഉയര്‍ത്തുന്നത് നിരോധിക്കണമെന്നാണ് റിസ്വിയുടെ ആവശ്യം.
ഇത്തരം പതാകകളുയർത്തുന്നത് ഇസ്ലാമിക വിരുദ്ധം ആണെന്നാണ് ഹരജിയിലെ പ്രധാന ആരോപണം. ശിക്ഷിക്കപ്പെടില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ശത്രുരാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടിയുടെ പതാക മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ ഉയര്‍ത്തുന്നതെന്നും ഇവ ഉയര്‍ത്തുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിക്കണമെന്നും റിസ്വിയുടെ ഹരജിയിലുണ്ട്.
മതപരമായ കൊടി എന്ന നിലയിലാണ് പലരുമിത് ഉയര്‍ത്തുന്നതെന്നും എന്നാല്‍ ഇന്ത്യയില്‍ കലാപവും ഭീകരവാദ ആക്രമണങ്ങളും നടത്തുന്ന ഒരു ശത്രുരാജ്യത്തിലെ പാർട്ടിയുടെ കൊടിയാണിതെന്ന് ആർക്കുമറിയില്ലെന്നുമുള്ള ഗുരുതരമായ ആരോപണവും റിസ്വി നടത്തുന്നുണ്ട്.
1906ൽ അവിഭക്ത ഇന്ത്യയിൽ രൂപവത്കരിച്ച മുസ്ലിം ലീഗിെൻറ കൊടിക്ക് സമാനമായ ചന്ദ്രക്കലയും നക്ഷത്രവുമുള്ള പച്ചക്കൊടിയാണ് വിഭജനത്തിനുശേഷം ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗും ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.