റമദാനിൽ ബാങ്ക് വിളിക്ക് ഉച്ചഭാഷിണി ഉപയോഗിക്കാൻ അനുമതി തേടി കർണാടകയിലെ മുസ്‍ലിം സംഘടനകൾ

റമദാൻ മാസത്തിൽ പുലർച്ചെ ബാങ്ക് വിളിക്കാൻ ഉച്ചഭാഷിണി ഉപയോഗത്തിന് അനുമതി നൽകണം എന്നാവശ്യപ്പെട്ട് മുസ്‍ലിം സംഘടനകൾ അപേക്ഷ നൽകി. ചിക്കമംഗലൂർ ജില്ലയിലെ ജില്ലാ കമ്മീഷണർക്കും ബി.ജെ.പി എം.എൽ.എക്കുമാണ് മുസ്‍ലിം സംഘടനയുടെ നേതാക്കൾ നിവേദനം നൽകിയത്. മാർച്ച് 22ന് റമദാൻ ആരംഭിക്കുന്ന പശ്ചാത്തലത്തിൽ പുലർച്ചെ അഞ്ച് മുതൽ 5.30 വരെ ഉച്ചഭാഷിണി ഉപയോഗിക്കാൻ അനുവദിക്കണമെന്ന് മുസ്‍ലിം സംഘടനകൾ ആവശ്യപ്പെട്ടു.

ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടർന്ന് സംസ്ഥാനത്ത് അതിരാവിലെ ബാങ്കിന് ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. മെമ്മോറാണ്ടം ഡെപ്യൂട്ടി കമ്മീഷണർ കെ.എൻ രമേഷ്, ചിക്കമംഗളൂരു മണ്ഡലം എം.എൽ.എ.യും ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയുമായ സി.ടി രവി എന്നിവർക്കാണ് നൽകിയത്. രാത്രി പത്ത് മണി മുതൽ പുലർച്ചെ ആറ് മണിവരെ പള്ളികളിൽ പള്ളികളിലും ദർഗകളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിരോധിച്ച് കർണാടക സംസ്ഥാന വഖഫ് ബോർഡ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

Tags:    
News Summary - Muslim leaders seek nod to play loudspeakers for ‘Azaan’ during Ramzan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.