‘വ​ന്ദേ​മാ​ത​രം’ ആ​ല​പി​ച്ചി​ല്ലെ​ങ്കി​ൽ  ബോ​ർ​ഡ്​ യോ​ഗ​ങ്ങ​ളി​ൽ   പ​െ​ങ്ക​ടു​പ്പി​​ക്കിെ​ല്ല​ന്ന്​ 

മീറത്ത്: മുനിസിപ്പൽ കോർപറേഷൻ യോഗങ്ങളിൽ ‘വന്ദേമാതരം’ നിർബന്ധമാക്കി മീറത്ത് മേയർ.  ഗാനം  ആലപിച്ചില്ലെങ്കിൽ  ബോർഡ് യോഗങ്ങളിൽ  പെങ്കടുക്കാൻ  അനുവദിക്കില്ലെന്ന് മേയർ  ഹരികാന്ത്  അഹ്ലുവാലിയ പറഞ്ഞു.  ‘വന്ദേമാതരം’ പാടാൻ തയാറാകാതിരുന്ന ഏഴ് മുസ്ലിം കൗൺസിലർമാർ യോഗത്തിൽ പെങ്കടുക്കുന്നത് അദ്ദേഹം വിലക്കി. ബി.ജെ.പി സർക്കാർ അധികാരമേറ്റ ശേഷം കഴിഞ്ഞ ദിവസം ചേർന്ന ബോർഡ് യോഗത്തി​െൻറ തുടക്കത്തിൽതന്നെ 90  കൗൺസിലർമാർ ‘വന്ദേമാതരം’  പാടാൻ തുടങ്ങി. 

 ആ സമയം പുറത്തു പോയ  ഏഴ് എം.എൽ.എമാർ  തിരിച്ചുവന്നപ്പോൾ പ്രവേശനം അനുവദിച്ചില്ല. ‘നിങ്ങൾക്ക് ഇന്ത്യയിൽ ജീവിക്കണമോ  നിങ്ങൾ  വന്ദേമാതരം  െചാല്ലണം’  ^അഹ്ലുവാലിയ ഇങ്ങനെ പറഞ്ഞപ്പോൾ ആർപ്പുവിളികളോടെയാണ് മറ്റു കൗൺസിലർമാർ അതിെന സ്വീകരിച്ചത്. ബി.െജ.പി പ്രതിനിധിയായ മേയർ ഇതുസംബന്ധിച്ച് പ്രമേയം  അവതരിപ്പിച്ച് പാസാക്കി. ഇത്  പ്രാബല്യത്തിലാകാൻ സർക്കാർ അനുമതി വേണം.

Tags:    
News Summary - Muslim councillors in Meerut walk out during Vande Mataram, membership terminated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.