മുസ്ലിംകള്‍  മുത്തലാഖിനെക്കുറിച്ച് പുനരാലോചിക്കണം  –ആര്‍.എസ്.എസ്

ഹൈദരാബാദ്: മുത്തലാഖ് സമ്പ്രദായം തുടരുന്നതിനെക്കുറിച്ച് മുസ്ലിംകള്‍ ഗൗരവമായി പുനരാലോചിക്കണമെന്ന് ആര്‍.എസ്.എസ്. മുസ്ലിം സ്ത്രീകള്‍ ഈ വിഷയത്തില്‍ കോടതിയെ സമീപിച്ചിരിക്കുകയാണെന്നും  ഈ കാലത്തും ഏതെങ്കിലും തരത്തിലുള്ള ലിംഗവിവേചനം അനുവദിക്കാന്‍ ആവില്ളെന്നും ആര്‍.എസ്.എസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി പറഞ്ഞു. മനുഷ്യത്വത്തിന്‍െറ കണ്ണിലൂടെ കോടതി ഇതിനെ സമീപിക്കുമെന്നും മുസ്ലിം സ്ത്രീക്ക് നീതി ലഭിക്കുമെന്നുമാണ് പ്രതീക്ഷയെന്നും ജോഷി കൂട്ടിച്ചേര്‍ത്തു. 

മുത്തലാഖിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിന് തൊട്ടു പിറകെയാണ് ആര്‍.എസ്.എസിന്‍െറ പ്രസ്താവന. വിഷയത്തില്‍ ബി.എസ്.പി നേതാവ് മായാവതി പ്രധാനമന്ത്രിക്കെതിരെ രംഗത്തുവന്നിരുന്നു. ആര്‍.എസ്.എസ് അജണ്ട പിന്‍പറ്റിക്കൊണ്ടുള്ള മോദിയുടെ ഏത് അഭിപ്രായവും തീരുമാനവും ഏതെങ്കിലും പ്രത്യേക മതവിഭാഗത്തെ ഏശാന്‍ പോവുന്നില്ളെന്നായിരുന്നു അവരുടെ പ്രതികരണം. 

Tags:    
News Summary - Muslim community must seriously ponder over triple talaq: RSS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.