നെടുമ്പാശ്ശേരി: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മുസ്ലിം സമുദായത്തെ സ്ഥാനാർഥ ിത്വത്തിൽനിന്ന് പൂർണമായി ഒഴിവാക്കിയത് വിനയായെന്ന് ബി.ജെ.പിയിൽ വിമർശനം. തെരഞ്ഞെ ടുപ്പ് അവലോകനയോഗം ചേരുമ്പോൾ ഇക്കാര്യം ചൂണ്ടിക്കാട്ടാനാണ് പാർട്ടിയിലെ ഒരു വിഭാ ഗത്തിെൻറ നീക്കം. ന്യൂനപക്ഷങ്ങൾക്ക് ഭീഷണിയാണ് ബി.ജെ.പി വീണ്ടും അധികാരത്തിലേറുന്നതെന്ന പ്രചാരണമാണ് മിക്ക കക്ഷികളും ബി.ജെ.പിക്കെതിരെ നടത്തിയത്. എന്നിട്ടും പേരിനുപോലും മുസ്ലിം സമുദായത്തിലോ പട്ടികജാതിയിലോപെട്ട ഒരാളെയും പരിഗണിക്കാൻ തയാറായില്ല. ഇത് പാർട്ടി അനുഭാവമുണ്ടായിരുന്ന ഈ സമുദായങ്ങളിൽ അതൃപ്തിയുണ്ടാക്കിയെന്നാണ് ആക്ഷേപം.
ന്യൂനപക്ഷമോർച്ചയുടെ പ്രവർത്തനം ശരിയായ രീതിയിലല്ലെന്ന വിമർശനവും ശക്തമായി ഉയരും. ന്യൂനപക്ഷങ്ങളെ ആകർഷിക്കുന്ന തരത്തിലെ പ്രചാരണപദ്ധതികൾക്ക് ന്യൂനപക്ഷമോർച്ച സംസ്ഥാന ഘടകം മുന്നോട്ടുവരുന്നില്ല. മദ്റസകൾക്കുൾപ്പെടെ ധനസഹായവും ന്യൂനപക്ഷങ്ങൾക്ക് കൂടുതൽ സ്കോളർഷിപ്പുകളും ഏർപ്പെടുത്തിയിട്ടും ഇതൊന്നും പ്രചാരണവിഷയമാക്കാൻ കഴിഞ്ഞില്ലെന്നും വിമർശനമുയരുന്നു.
സംസ്ഥാന നേതൃത്വവുമായി വേണ്ടത്ര ആലോചിക്കാതെയാണ് ബി.ജെ.പി കേന്ദ്രനേതൃത്വം തുഷാർ വെള്ളാപ്പള്ളിയുമായി ധാരണയുണ്ടാക്കിയത്. എന്നാൽ, ശബരിമല പ്രശ്നത്തിൽ വിശ്വാസികൾക്കൊപ്പം ഉറച്ചുനിന്ന എൻ.എസ്.എസിനെ വിശ്വാസത്തിലെടുക്കാൻ ബി.ജെ.പിക്ക് കഴിയാതെപോയെന്നും വിമർശനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.