Posted On
date_range Updated On
date_range വിവാഹ സൽക്കാരത്തിനിടെ സംഗീതം നിർത്തി; അതിഥികളുടെ കുത്തേറ്റ് വരന്റെ കൂട്ടുകാരനും വധുവിന്റെ സഹോദരനും പരിക്ക്
മുംബൈ: വിവാഹ സൽക്കാരത്തിനിടെ സംഗീത പരിപാടി നിർത്തിയതിനെത്തുടർന്ന് അതിഥികളായെത്തിയ നാലുപേർ വരന്റെ കൂട്ടുകാരനെയും വധുവിന്റെ സഹോദരനെയും കുത്തിപ്പരിക്കേൽപിച്ചു. നാഗ്പൂരിലെ ഖസാലയിലെ കപിൽ നഗറിൽ ഞായറാഴ്ചയാണ് സംഭവം. അക്രമികൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
'ശനിയാഴ്ചയായിരുന്നു വിവാഹം. പിറ്റേദിവസം വരന്റെ വീടിന് സമീപം സൽക്കാരം നടത്തി. നാല് പ്രതികളും മദ്യപിച്ച് ബഹളം വെച്ചതിനെ തുടർന്ന് സംഗീതം നിർത്തിവെക്കുകയായിരുന്നു. കുത്തേറ്റ വരന്റെ സുഹൃത്തിനെയും വധുവിന്റെ സഹോദരനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്'-പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തതായും പിടികൂടാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയതായും കപിൽ നഗർ പൊലീസ് സ്റ്റേഷൻ അധികാരികൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.