കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയുടെ പി.എ ചന്ദ്രനാഥ് രാത്തിനെ വെടിവെച്ചുകൊന്ന സംഭവത്തിൽ അതിർത്തി പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കി പൊലീസ്.അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള വാടകക്കൊലയാളികളാകാം കൊലപാതകം നടത്തിയതെന്ന സംശയത്തെത്തുടർന്നാണ് ഇത്. കൊലപാതകികൾക്ക് പ്രാദേശിക ക്രിമിനലുകളുടെ സഹായവും ലഭിച്ചിരിക്കാം എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യംഗ്രാമിൽ ബൈക്കിലെത്തിയ ആക്രമിയാണ് ചന്ദ്രനാഥിനെ വെടിവെച്ചുകൊന്നത്.
രണ്ട് ദിവസമായിട്ടും കൊലയാളിയെ പിടികൂടാൻ പൊലീസിനായിട്ടില്ല. ആക്രമികൾക്കായി അതിർത്തി ജില്ലകളിലെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ചന്ദ്രനാഥിെന്റ വാഹനത്തെ പിന്തുടർന്നെത്തിയാണ് ആക്രമികൾ കൊല നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പ്രതികളുടെ സഞ്ചാര റൂട്ട് വിശകലനം ചെയ്ത പൊലീസ് സംഘത്തിന്, പ്രദേശത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാകാം കൊലയാളികളെന്ന സംശയമാണുള്ളത്.
അല്ലെങ്കിൽ പ്രതികൾക്ക് പ്രാദേശിക സഹായം ലഭിച്ചിരിക്കാം.അതിനിടെ, കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ആക്രമണത്തിനിടെ പരിക്കേറ്റ ചന്ദ്രനാഥിെന്റ ഡ്രൈവർ ബുദ്ധബേബ് ബേറയുടെ കുടുംബം ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പുതിയ സർക്കാർ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.