പാട്ടിനെ ചൊല്ലി തർക്കം: ഡി.​െജയുടെ കുത്തേറ്റ്​ ജിം ഉടമ മരിച്ചു

ന്യൂഡൽഹി: പിറന്നാൾ ആഘോഷത്തിനിടെ ബാറിലെ ഡി.ജെയുടെ കുത്തേറ്റ്​ ജിം നടത്തിപ്പുകാരനായ യുവാവ്​ മരിച്ചു. ഞായറാഴ്​ച രാത്രി പടിഞ്ഞാറൻ ഡൽഹിയിലെ റാഫ്​താർ ബാറിലാണ്​ സംഭവം. കൂട്ടുകാർക്കൊപ്പം പിറന്നാൾ ആഘോഷിക്കാനെത്തിയ ജിം ഇൻസ്​ട്രക്​റ്റർ വിജയ്​ദീപ്​​ സിങ്ങാണ്​ കൊല്ലപ്പെട്ടത്​.

വിജയ്​ ദീപി​​​െൻറ സുഹൃത്ത്​ ഇഷ്​മിത്തി​​​െൻറ പിറന്നാൾ ആഘോഷിക്കാനാണ്​ സംഘം ബാറിലെത്തിയത്​. ബാറി​​​െൻറ മൂന്നാമത്തെ ​േഫ്ലാറിൽ പിറന്നാൾ ആഘോഷ പരിപാടി നടക്കു​േമ്പാൾ ഡി.ജെയായ ദീപക്​ ഭിഷത്തിനോട്​ പാട്ടുമാറ്റാൻ സംഘം ആവശ്യപ്പെടുകയായിരുന്നു. പാട്ട്​ മാറ്റാൻ വിസമ്മതിച്ചതോടെ ദീപക്കുമായി വിജയ്​ദീപും സുഹൃത്തുക്കളും അടിയുണ്ടാക്കി. 

സംഘർഷത്തിനിടയിൽ ഡി.ജെ ദീപക്​ കത്തിയെടുത്ത്​ വിജയ്​ദീപി​നെ കുത്തുകയായിരുന്നു. കുത്തേറ്റ ഇയാൾ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ദീപകിനെ പൊലീസ്​ അറസ്​റ്റു ചെയ്​തു. ബാറിനകത്തുണ്ടായ സംഘർഷത്തിൽ നിരവധിപേർക്ക്​ പരിക്കേറ്റു. തലക്ക്​ ഗുരുതരമായി പരിക്കേറ്റ പെൺക​ുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സംഘർഷത്തിൽ വിജയ്​ദീപിന്​ കുത്തേറ്റതോടെ ബാർ ജീവനക്കാർ ഒാടി രക്ഷപ്പെട്ടിരുന്നു. ബാറിലെ സി.സി.ടി.വി ദൃശ്യങ്ങൾ ​പൊലീസ്​ പരിശോധിച്ച്​ വരികയാണ്​. 

Tags:    
News Summary - Murder During Birthday Party At Delhi Bar In Fight Over Song, DJ Arrested- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.