മുൺമുൺ ധമേച്ച

ആര്യൻ ഖാൻ കേസ്: മുൺമുൺ ധമേച്ച ഇന്ന് ജയിൽമോചിതയായേക്കും

മുംബൈ: ആഡംബരക്കപ്പലിൽ നിന്ന് മയക്കുമരുന്ന് പിടികൂടിയ കേസിൽ ആര്യൻ ഖാനോടൊപ്പം അറസ്റ്റിലായ സുഹൃത്തും മോഡലുമായ മുൺമുൺ ധമേച്ച ഇന്ന് ജയിൽമോചിതയായേക്കും. കേസിൽ ആര്യൻ ഖാനും മറ്റൊരു സുഹൃത്തായ അർബാസ് മർച്ചന്‍റും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മൂവർക്കും ബോംബെ ഹൈകോടതി വ്യാഴാഴ്ച ജാമ്യം അനുവദിച്ചിരുന്നെങ്കിലും നടപടികൾ പൂർത്തിയാക്കാൻ വൈകിയതാണ് ജയിൽ മോചനം വൈകാൻ കാരണമായത്.

ആര്യൻ ഖാനും അർബാസ് മർച്ചന്‍റും ഇന്നലെയാണ് ജയിൽ മോചിതരായത്. ആർതർ റോഡ് ജയിലിലായിരുന്നു ഇരുവരും കഴിഞ്ഞത്. ബൈക്കുള വനിതാ ജയിലിലാണ് മുൺമുൺ ധമേച്ചയുണ്ടായിരുന്നത്. റിലീസ് ഓർഡർ ശനിയാഴ്ച വൈകീട്ടോടെയാണ് ജയിലിലെത്തിയത്.

14 കർശന വ്യവസ്ഥകളോടെയാണ് ബോംബെ ഹൈക്കോടതി ആര്യനും സുഹൃത്തുക്കൾക്കും​ ജാമ്യം അനുവദിച്ചത്. എല്ലാ വെള്ളിയാഴ്ചയും എൻ.സി.ബി ഓഫിസിൽ ഹാജരാകണം. പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടാൻ പാടില്ല. കേസുമായ ബന്ധപ്പെട്ട്​ മാധ്യമങ്ങളിൽ അനാവശ്യ പ്രസ്താവനകൾ നടത്തരുത്​. മുംബൈ വിട്ട് പുറത്തു പോകേണ്ടി വന്നാൽ അന്വേഷണ ഉദ്യോഗസ്ഥനെ വിവരമറിയിക്കണം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്. സമാനരീതിയിലുള്ള കേസുകളിൽ ഉൾപ്പെടരുത്. കേസിൽ വിചാരണ ആരംഭിച്ചാൽ വൈകിപ്പിക്കാനാകില്ല. കൂടെ ഒരു ലക്ഷം രൂപ കെട്ടി വെക്കണമെന്നും ജാമ്യവ്യവസ്ഥകളിൽ പറയുന്നുണ്ട്​. ഇതിൽ ഏതെങ്കിലും ലംഘിക്കപ്പെട്ടാൽ ജാമ്യം റദ്ദാക്കാൻ എൻസിബിക്ക് കോടതിയെ സമീപിക്കാം.

അ​റ​സ്​​റ്റി​ലാ​യി 26 ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷമാണ് മൂവർക്കും ജാമ്യം ലഭിച്ചത്. കേസിൽ രണ്ട് നൈജീരിയൻ സ്വദേശികൾ ഉൾപ്പെടെ 20 പേരെയാണ് അറസ്റ്റ് ചെയ്തത്. 

Tags:    
News Summary - Munmun Dhamecha to be released from jail today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.