ന്യൂഡൽഹി: കോവിഡ് ബാധിച്ച് പ്രിയപ്പെട്ട മാതാവ് ആശുപത്രിയിൽ കിടക്കുേമ്പാൾ പുറത്ത് കാവലും കരുതലുമായി പ്രാർഥനയോടെ ഇരുന്ന കുരുന്നുമക്കൾ സ്വന്തം കൈപ്പടയിൽ എഴുതി കൊടുത്തയച്ച കുറിപ്പ് മഹാമാരിയുടെ വേദനകൾക്കിടിയിൽ സ്നേഹക്കണ്ണീരാകുന്നു. അമ്മക്ക് ഇപ്പോൾ സുഖമുണ്ടെന്നും എല്ലാം ശമിച്ച് ആശുപത്രി വിടുംവരെ പുറത്ത് കാത്തിരിക്കുകയാണെന്നും
പറയുന്ന കുരുന്നുകൾ അമ്മയെ ഞങ്ങൾ തന്നെ കൊണ്ടുപോകുമെന്നും ആശങ്ക വേണ്ടെന്നും കുറിപ്പിൽ പറയുന്നു. ബുൽബുൽ, മുൻമുൻ, ഗുഡിയ, വികാസ് എന്നീ നാലു മക്കളും കുറിപ്പിനു താഴെ ഒപ്പുവെച്ചിട്ടുണ്ട്.
കുഞ്ഞുങ്ങളായതിനാൽ ഇവർക്ക് ആരാകും കത്തെഴുതി നൽകിയതെന്ന് അറിയില്ലെങ്കിലും അതിവേഗമാണ് ഇത് വൈറലായത്. കുടുംബത്തിലെ ആരോ ആകാം ഈ കത്തിലെ വരികൾക്കു പിന്നിലെന്നാണ് സൂചന. മാധ്യമ പ്രവർത്തകൻ സൗരഭ് ത്രിപാഠിയാണ് ആദ്യമായി കത്ത് പങ്കുവെച്ചത്.
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന രാജ്യത്ത് രോഗികൾക്ക് ആശ്വാസമായി കുരുന്നുകൾ സമാനമായി മുമ്പും കത്തെഴുതിയത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.