മുംബൈ മേയർ സ്ഥാനം ശിവസേനക്ക്​

മുംബൈ: മുംബൈ മേയർ സ്ഥാനം ശിവസേനക്ക്​ ലഭിക്കുമെന്ന്​ ഉറപ്പായി. ശിവസേനക്ക്​ മേയർ പദവി ലഭിക്കുന്നതിനെ എതിർക്കി​ല്ലെന്ന്​ ബി.ജെ.പി വ്യക്​തമാക്കി. ​ബൃഹാൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ ഭരണം പിടിക്കുന്നതിനായി ബി.ജെ.പിയും ശിവസേനയും തമ്മിൽ കടുത്ത മൽസരമാണ്​ നടത്തിയത്​. തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ലഭിച്ചത്​ ശിവസേനക്കായിരുന്നു.

മഹാരാഷ്​ട്രയിലെ ജനങ്ങൾ ബി.ജെ.പിയെ ബഹുമാനിക്കുന്നുണ്ട്​. മുംബൈ കോർപ്പറേഷനിലെ സ്​റ്റാൻഡിങ്​ കമ്മിറ്റി തെരഞ്ഞെടുപ്പിൽ ബി.ജെ.പി മൽസരിക്കില്ലെന്നും എന്നാൽ ശിവസേനക്ക്​ പിന്തുണ നൽകുമെന്നും മഹാരാഷ്​ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസ്​ വ്യക്​തമാക്കി. കോർപ്പറേഷനിൽ പ്രതിപക്ഷത്തിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Mumbai's Mayor Will Be From Shiv Sena As BJP Steps Aside

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.