Representative Image
Posted On
date_range Updated On
date_range മകനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന്റെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ സ്ത്രീ അറസ്റ്റില്‍
മുംബൈ: മകനെ രക്ഷിക്കാന്‍ പൊലീസിന്റെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ അമ്മ അറസ്റ്റില്‍. മുംബൈയിലെ മല്‍വാനിയിലാണ് സംഭവം. ഓടി രക്ഷപ്പെട്ട യുവാവിനെ പൊലീസ് പിന്നീട് പിടികൂടി.
ഒരു കേസില്‍ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്യാനാണ് അംബുജ് വാദി ഏരിയയിലേക്ക് പൊലീസ് എത്തിയത്. എന്നാല്‍, അടുക്കളയില്‍നിന്നും മുളക് പൊടി കൊണ്ടുവന്ന സ്ത്രീ പൊലീസുകാരുടെ മുഖത്തേക്ക് എറിയുകയായിരുന്നു. ഈ തക്കത്തില്‍ മകന്‍ ഓടി രക്ഷപ്പെട്ടു.
സ്ത്രീയെ ഉടന്‍ പൊലീസ് പിടികൂടി. മകനെ പിന്നീട് മലാഡ് ഏരിയയില്‍നിന്നും അറസ്റ്റ് ചെയ്തു. ഇരുവര്‍ക്കുമെതിരെ പൊലീസിനെ ആക്രമിച്ചതിന് കേസെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.