അപമാനിച്ചെന്ന് ആരോപിച്ച് ട്രാഫിക്ക്​ പൊലീസുകാരന്​ യുവതിയുടെ മർദനം

മുംബൈ: അപമാനിച്ചുവെന്ന് ആരോപിച്ച് ഡ്യൂട്ടിയിലായിരുന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച യുവതി അറസ്റ്റിൽ. മുംബൈയിലായിരുന്നു സംഭവം അരങ്ങേറിയത്​. 29 കാരിയായ സാങ്ക്രിക തിവാരി ട്രാഫിക് പൊലീസായ ഏക്​നാഥ്​ പാർത്തെ എന്നയാളെ കരണത്തടിക്കുകയായിരുന്നു. സംഭവത്തി​െൻറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ ​പ്രചരിച്ചിട്ടുണ്ട്​.

മുഹ്‌സിന്‍ ഷെയ്​ഖ്​ എന്ന യുവാനൊപ്പം ബൈക്കിലെത്തിയപ്പോഴായിരുന്നു പൊലീസ് ഇവരെ തടഞ്ഞത്. ഹെല്‍മെറ്റ് ധരിക്കാത്തതിനാൽ മുഹ്‌സിനില്‍ നിന്ന് പിഴയും ഇൗടാക്കിയിരുന്നു. ഇതിന്​ പിന്നാലെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും സാങ്ക്രിക ട്രാഫിക് പൊലീസുകാര​െൻറ ഷര്‍ട്ടില്‍ പിടിച്ചുവലിച്ച് അയാളെ അടിക്കുകയും ചെയ്തു. ഇത്​ മുഹ്‌സിന്‍ വിഡിയോ പകർത്തുകയും ചെയ്യുകയായിരുന്നു.

തന്നെ അപമാനിച്ചു എന്നു പറഞ്ഞാണ്​ ജനക്കൂട്ടത്തിനു നടുവില്‍ വെച്ച് ഒന്നിലേറെ തവണ സാങ്ക്രിക പൊലീസുകാരനെ അടിച്ചത്​. സഹ പൊലീസുകാർ എത്തിയാണ്​ മധ്യവയസ്​കനായ പാർത്തയെ രക്ഷിച്ചത്​. സംഭവത്തിൽ എൽ.ടി മാർഗ്​ പൊലീസ്​ മുഹ്‌സിനെയും സാങ്ക്രികയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്​.

Tags:    
News Summary - Mumbai woman slaps traffic cop accuses him of abusing her

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.