ഫേസ്ബുക്ക് സൗഹൃദം; യുവതിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചു

പൂണൈ: ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച ബിസിനസുകാരൻ 40 കാരിയായ യുവതിയെ പീഡിപ്പിച്ചു. കോഫീ കുടിക്കാനെന്ന് പറഞ്ഞ് യുവതിയെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് കൊണ്ടു പോയാണ് പീഡിപ്പിച്ചത്. ഹോട്ടൽ റൂമിലെത്തിയ ഇയാൾ യുവതിക്ക് മയങ്ങാനുള്ള മരുന്ന് ചേർത്ത വെള്ളം കുടിക്കാൻ നൽകുകയായിരുന്നു. 

സംഭവത്തിന് ശേഷം യുവതി തന്നെ ഇക്കാര്യം ഭർത്താവിനോട് പറയുകയും ഇരുവരും ചേർന്ന് പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഗുജറാത്ത് കേന്ദ്രീകരിച്ച് ബിസിനസ് നടത്തുന്നയാൾക്കായി പൊലീസ് അന്വേഷണം തുടങ്ങി. 
 

Tags:    
News Summary - Mumbai: Woman raped by Facebook ‘friend’ at 5-star hotel in Bandra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.