മുംബൈ: കോവിഡ് വാക്സിൻ തട്ടിപ്പുമായി ബന്ധപ്പെട്ട് മുംബൈയിൽ കൂടുതൽ പേർ പരാതിയുമായി രംഗത്ത്. ബൊറിവാലിയിലെ കോളജാണ് പുതതായി പരാതി നൽകിയത്. ജൂൺ മൂന്നിന് നടത്തിയ വാക്സിൻ ക്യാമ്പിനെ കുറിച്ചാണ് പരാതി.കോളജിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും ട്രസ്റ്റ് അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായാണ് ക്യാമ്പ് നടത്തിയതെന്ന് മുംബൈ ആദിത്യ കോളജ് അധികൃതർ പറയുന്നു. വാക്സിൻ ലഭിക്കാൻ പ്രയാസം അനുഭവപ്പെടുന്ന 18 മുതൽ 44 വയസ് വരെയുള്ളവർക്കായാണ് ക്യാമ്പ്. ഒരു ഇവൻറ് മാനേജ്മെൻറ് കമ്പനിയാണ് ക്യാമ്പ് നടത്തിയത്.
കോകിലബെൻ ആശുപത്രിയുടെ ആഭിമുഖ്യത്തിലാണ് വാക്സിൻ നൽകുന്നതെന്നാണ് അറിയിച്ചത്. പണം മാത്രം നൽകിയാൽ മതിയെന്നും സർക്കാറിൽ നിന്ന് ആവശ്യമായ അനുമതി ലഭ്യമാക്കുമെന്നും ഇവർ വ്യക്തമാക്കിയിരുന്നു. കോളജിൽ ക്യാമ്പ് നടത്തിയവർ തന്നെയാണ് മുംബൈയിലെ മറ്റ് രണ്ട് സ്ഥലങ്ങളിൽ നടന്ന വാക്സിൻ തട്ടിപ്പിന് പിന്നിലുള്ളതെന്ന് സംശയിക്കുന്നു. അതിനാലാണ് പരാതി നൽകാൻ തീരുമാനിച്ചതെന്നും കോളജ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു
നേരത്തെ വാക്സിൻ തട്ടിപ്പുമായി ബന്ധപ്പെട്ട് നാല് പേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു ഹൗസിങ് സൊസൈറ്റിയിലും ചില സിനിമ നിർമ്മാണ കമ്പനികളിലും വാക്സിൻ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. വാക്സിൻ സ്വീകരിച്ചവർക്കൊന്നും ഇവർ സർട്ടിഫിക്കറ്റുകൾ നൽകിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.