വാൾ കൊണ്ട് ബർത്ത്ഡേ കേക്ക് മുറിച്ച 17കാരനെതിരെ കേസ്

മുംബൈ: ജന്മദിനാഘോഷവുമായി ബന്ധപെട്ട് വാൾ കൊണ്ട് കേക്ക് മുറിച്ച 17കാരനെതിരെ കേസ്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് മുംബൈ പൊലീസ് കേസെടുത്തത്. മുംബൈ ബോറിവാലിയിലാണ് സംഭവം.

ആയുധ നിയമത്തിലെ പ്രധാന വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തെന്നും കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് വാർത്ത ഏജൻസി പി.ടി.ഐയോട് പറഞ്ഞു. എന്നാൽ, കേക്ക് മുറിച്ചയാൾ ഒളിവിലാണെന്നും ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് എന്നും എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

വാള് കൊണ്ട് കേക്ക് മുറിച്ചതിന് ജനുവരിയിലും മുംബൈ പൊലീസ് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് യുവാക്കൾ പിടിയിലായത്. 

Tags:    
News Summary - Mumbai teen cuts birthday cakes with sword, booked as video goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.