മുംബൈ: ലിഫ്റ്റിനിടയിൽ കുടുങ്ങി അധ്യാപിക മരിച്ചു. മുംബൈയിലെ ചിൻചോലി ബുന്ദറിലെ സെന്റ് മേരീസ് ഇംഗ്ലീഷ് ഹൈസ്കൂൾ അധ്യാപികയാണ് മരിച്ചത്.
ജെനൽ ഫെർണാണ്ടസ്(26) ആണ് മരിച്ചത്. ആറാംനിലയിലെ സ്റ്റാഫ്റൂമിലേക്ക് രണ്ടാംനിലയിൽ നിന്ന് പോകുമ്പോഴാണ് അപകടമുണ്ടായത്. ഉച്ചക്ക് ഒന്ന് മണിയോടെയാണ് അപകടം നടന്നത്. ലിഫ്റ്റിലേക്ക് ജെനൽ ഫെർണാണ്ടസ് കയറുന്നതിനിടെ ഡോർ അടയുകയായിരുന്നുവെന്ന്മുംബൈ ഡെപ്യൂട്ടി കമീഷണർ വിശാൽ താക്കൂർ പറഞ്ഞു.
അധ്യാപകയെ സഹായിക്കാൻ സ്കൂൾ ജീവനക്കാർ ഓടിയെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രാഥമിക അന്വേഷണത്തിൽ അപകടമരണത്തിന് കേസെടുത്തിട്ടുണ്ട്. മരണത്തിൽ പിന്നിൽ മറ്റുകാരണങ്ങളുണ്ടോയെന്ന് വിശദമായി അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.