Posted On
date_range Updated On
date_range മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
മുംബൈ: കോഴക്കേസിൽ ഒരു വർഷമായി ജയിലിൽ കഴിയുന്ന മുൻ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിന്റെ ജാമ്യാപേക്ഷയിൽ സി.ബി.ഐ കോടതി ഇന്ന് വിധി പറയും. വാദ, പ്രതിവാദം വ്യാഴാഴ്ച പൂർത്തിയായി.
നഗരത്തിലെ ബാർ ഉടമകളിൽ നിന്ന് പ്രതിമാസം 100 കോടി രൂപ പിരിക്കാൻ വിവാദ പൊലീസ് ഇൻസ്പെക്ടർ സച്ചിൻ വാസെയോട് ആവശ്യപ്പെട്ടെന്ന കേസിലാണ് ദേശ്മുഖ് അറസ്റ്റിലായത്. ഇതേ കേസിൽ കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) ദേശ്മുഖിനെ അറസ്റ്റ് ചെയ്തിരുന്നു.
ഇ.ഡി കേസിൽ ബോംബെ ഹൈകോടതി ജാമ്യം നൽകിയെങ്കിലും സി.ബി.ഐ കേസിനെ തുടർന്ന് ജയിലിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.