അറസ്റ്റിലായ വിവരാവകാശ പ്രവർത്തകൻ ഗുലാം ക്വാസി 

മോദിക്കെതിരെ ഫേസ്ബുക്കിൽ 'അപകീർത്തി പരാമർശം'; വിവരാവകാശ പ്രവർത്തകൻ അറസ്റ്റിൽ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഫേസ്ബുക്കിലൂടെ അപകീർത്തി പരാമർശം നടത്തിയെന്ന കേസിൽ വിവരാവകാശ പ്രവർത്തകനെ അറസ്റ്റ് ചെയ്തു. ഗുലാം ക്വാസി എന്നയാളെയാണ് മുംബൈ പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി നേതാവ് കിരിത് സോമയ്യ എന്നിവർക്കെതിരെയാണ് ഗുലാം ക്വാസി അപകീർത്തി പരാമർശവും ഭീഷണിപ്പെടുത്തലും നടത്തിയതെന്ന് പൊലീസ് പറയുന്നു.

നേരത്തെ, പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിന് മുന്നോടിയായി വധഭീഷണിക്കത്ത് ലഭിച്ചിരുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് മോദിക്കെതിരെ ചാവേറാക്രമണം ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയുള്ള കത്ത് ലഭിച്ചത്. സംഭവത്തിൽ എറണാകുളം കത്രിക്കടവ് സ്വദേശി സേവ്യർ അറസ്റ്റിലായിരുന്നു. വ്യക്തിവൈരാഗ്യം കാരണം ഇയാൾ ജോണി എന്നയാളുടെ പേരിൽ ഭീഷണിക്കത്ത് അയക്കുകയായിരുന്നെന്നാണ് കണ്ടെത്തിയത്. 

Tags:    
News Summary - Mumbai: RTI activist arrested for 'derogatory remarks' against PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.