മഹാരാഷ്ട്ര: മുംബൈയിൽ തുടർച്ചയായ മൂന്നാം ദിവസവും കനത്ത മഴയായതിനാൽ സ്കൂളുകളും കോളജുകളുമടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ െപയ്ത മഴയാണ് സീസണിലെ തന്നെ ഏറ്റവും ശക്തമായ മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.
അടുത്ത നാലു ദിവസം ഇതിലും ശക്തമായിരിക്കും മഴയെന്നാണ് കാലാവസ്ഥാ പ്രവചനം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഉയർന്നിട്ടുണ്ട്. ദാദർ, സിയോൺ, പരേൽ, കുർല, വിദ്യാവിഹാർ, അന്ധേരി, മാലദ്, ജോജേശ്വരി പന്നിവിടങ്ങളൾ വെള്ളത്തിനടിയിലായി. പലയിടങ്ങളിലും ഗതാഗതം താറുമാറായി.
റെയിൽവേ ട്രാക്കുകൾ വെള്ളത്തിനടിയിലായതിനാൽ 12ഒാളം ദീർഘദൂര ട്രെയിനുകളും സബർബൻ ട്രെയിൻ എന്നിവ വൈകിയാണ് ഒാടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.