Posted On
date_range Updated On
date_range 20 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ബലാത്സംഗം ചെയ്ത അയൽവാസി പിടിയിൽ
മുംബൈ: 20 മാസം പ്രായമുള്ള പെൺകുഞ്ഞിനെ അയൽവാസി ക്രൂരമായി ബലാത്സംഗം ചെയ്തു. സെൻട്രൽ മുംബൈയിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവം. കുട്ടിയുടെ മാതാപിതാക്കൾ അയൽവാസിക്കെതിരെ പൊലീസിൽ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
'വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്. രണ്ട് ദിവസം മുമ്പ് മാതാപിതാക്കൾ ഇല്ലാതിരുന്ന സമയത്ത് അയൽവാസിയായ 35 കാരൻ കുഞ്ഞിനെ ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടി കരയുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് എന്തോ കുഴപ്പമുണ്ടെന്ന് മാതാപിതാക്കൾക്ക് മനസ്സിലായത്' - പൊലീസ് ഉദ്യോദഗസ്ഥൻ പറഞ്ഞു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 (ബലാത്സംഗം), പോക്‌സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്. പ്രതിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.