മുംബൈയിൽ അപകടസ്ഥലത്തേക്ക് കാർ പാഞ്ഞുകയറി അഞ്ച് പേർ മരിച്ചു; 12 പേർക്ക് പരിക്ക്

മുംബൈ: ബാന്ദ്ര-വർളി സീ ലിങ്ക് റോഡിൽ അപകടസ്ഥലത്തേക്ക് കാർ പാഞ്ഞു കയറി അഞ്ച് പേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെ 3.30 ഓടെയാണ് അപകടമുണ്ടായത്.

മുമ്പ് നടന്ന ഒരു അപകടത്തിൽ പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആംബുലൻസിന് സമീപത്തേക്ക് കാർ പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

ബാന്ദ്ര-വർളി സീ ലിങ്ക് റോഡിൽ അപകടത്തിൽ അഞ്ച് പേർ മരിച്ച സംഭവം വേദനയുണ്ടാക്കുന്നതാണ്. അവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗം സുഖംപ്രാപിക്കുമെന്നാണ് പ്രതീക്ഷയെന്ന് മോദി ട്വീറ്റ് ചെയ്തു.

Tags:    
News Summary - Mumbai: In Freak Accident, Speeding Car Crashes into Ambulance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.