മുംബൈയിൽ സബർബൻ ട്രെയിനിൽ തീപിടിത്തം

മുംബൈ: ദാദർ സ്​റ്റേഷനിൽ സബർബൻ ട്രെയിനിലുണ്ടായ തീപിടിത്തം ആയിരക്കണക്കിന്​ യാത്രക്കാരെ പ്രതികൂലമായി ബാധിച്ചു. സംഭവം കടുത്ത ആശങ്കയുണ്ടാക്കിയെങ്കിലും ആളപായമില്ല. ​ഉടൻ രക്ഷാപ്രവർത്തനം നടത്താൻ സാധിച്ചതാണ്​ ദുരന്തം ഒഴിവാക്കിയത്​. 

വെള്ളിയാഴ്​ച രാത്രി 9.24നാണ്​ ഛത്രപതി ശിവജി ടെർമിനസിൽനിന്ന്​ താണെയിലേക്കുള്ള ട്രെയിനി​​​െൻറ ഒരു കോച്ചിൽ അടിഭാഗത്തുനിന്ന്​ തീപടർന്നത്​. ബ്രേക്കിലുണ്ടായ തകരാറിനെ തുടർന്നാണ്​ തീയും പുകയുമുണ്ടായത്​. 12 കോച്ചുള്ള ട്രെയിനി​​​െൻറ ഏതാണ്ട്​ ഒമ്പതു​ കോച്ചുകൾ സ്​റ്റേഷന്​ പുറത്തുകടന്നപ്പോഴാണ്​ ഇത്​ യാത്രക്കാരു​ടെ ശ്രദ്ധയിൽപെട്ടത്​. ഉടൻ അപായച്ചങ്ങല വലിച്ച്​ ട്രെയിൻ നിർത്തി. 

വേഗം കുറഞ്ഞ്​ ഒാടിയിരുന്ന ട്രെയിനിലെ ചില കോച്ചുകളിൽനിന്ന്​ ഇതിനിടെ പലരും ചാടുകയും ചെയ്​തു. തീപിടിച്ച കോച്ചിൽ യാത്രക്കാരുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്​. സംഭവത്തെ തുടർന്ന്​​ മറ്റു ​ട്രെയിനുകൾ വിവിധയിടങ്ങളിൽ നിർത്തിയിടുകയും പിന്നീട്​ ഇതര ലൈനുകളിലൂടെ കടത്തിവിടുകയും ചെയ്​തു.

Tags:    
News Summary - Mumbai: Fire in suburban train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.