ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ഡാന്‍സ് ബാറുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ന്യായീകരിച്ചു. ബാറിലെ ഡാന്‍സില്‍ കലയില്ളെന്നും നൃത്തം ചെയ്യുന്നവര്‍ക്ക് അതില്‍ പരിശീലനം ലഭിച്ചിട്ടില്ളെന്നും സംസ്ഥാന സര്‍ക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇതിന് തെളിവായി ഡാന്‍സ് ബാറുകളിലെ സി.സി.ടി.വി ദൃശ്യങ്ങളും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു.
സര്‍ക്കാറിന്‍െറ നിയന്ത്രണങ്ങളെ ചോദ്യം ചെയ്ത് മൂന്ന് ബാറുടമകള്‍ നേരത്തേ കോടതിയെ സമീപിച്ചിരുന്നു. ഇവര്‍ക്ക് ബാര്‍ തുറക്കാന്‍ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് സെപ്റ്റംബര്‍ 21ന് അനുമതി നല്‍കി. ഇതിനെതിരെ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ബാര്‍ നിയന്ത്രണത്തിനുള്ള ന്യായങ്ങള്‍ തെളിവ് സഹിതം സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
അതേസമയം, ബാര്‍ ലൈസന്‍സിനുള്ള 69 അപേക്ഷകളില്‍ നാലാഴ്ച്ചക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് സര്‍ക്കാറിനോട് ജസ്റ്റിസുമാരായ ദീപക് മിശ്ര, ആര്‍. ഭാനുമതി എന്നിവരടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു. ഇത് പഴയ നിയമത്തിന്‍െറ അടിസ്ഥാനത്തിലായിരിക്കണമെന്നും കോടതി അറിയിച്ചു. കേസ് ഇനി ആറ് ആഴ്ക്കുശേഷം പരിഗണിക്കും.
പ്രധാനമായും സ്ത്രീകളുടെ സുരക്ഷ ചൂണ്ടിക്കാട്ടിയാണ് ഡാന്‍സ് ബാറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ഡാന്‍സ് ബാര്‍ റെഗുലേഷന്‍ ബില്‍ കഴിഞ്ഞ ഏപ്രിലില്‍ സര്‍ക്കാര്‍ പാസാക്കിയത്. പ്രതിപക്ഷത്തിന്‍െറകൂടി പിന്തുണയോടെയാണ് ബില്‍ പാസാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.