മുംബൈ: ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അഖ്തർ നൽകിയ അപകീർത്തി കേസിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുംമുമ്പ് നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്തിന് ഒരവസരംകൂടി നൽകി ബാന്ദ്ര മജിസ്ട്രേറ്റ് കോടതി. കേസിൽ അനുരഞ്ജനത്തിന് ഇരുകൂട്ടരും സമ്മതിച്ചിരുന്നു. എന്നാൽ, നടന്ന മധ്യസ്ഥ യോഗങ്ങളിൽ കങ്കണ ഹാജരായില്ല.
പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ ചൊവ്വാഴ്ചത്തെ നടപടികളിൽനിന്ന് ഒഴിവാക്കണമെന്ന് അഭിഭാഷകൻ മുഖേന കങ്കണ ആവശ്യപ്പെടുകയായിരുന്നു. ഇതിനെ എതിർത്ത ജാവേദിന്റെ അഭിഭാഷകൻ തുടർച്ചയായി 40 തവണ കങ്കണ ഹാജരായില്ലെന്ന് ചൂണ്ടിക്കാട്ടി വാറന്റ് പുറപ്പെടുവിക്കാൻ ഹരജി നൽകി. തുടർന്നാണ് കോടതി കങ്കണക്ക് അവസാന അവസരം നൽകാൻ തീരുമാനിച്ചത്.
2020ൽ നടൻ സുശാന്ത് സിങ് രാജ്പുത് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട ചാനൽ അഭിമുഖത്തിനിടെയാണ് ജാവേദ് അഖ്തറിനെതിരെ കങ്കണ അപകീർത്തിപരമായ പരാമർശം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.